Author: nammudenadu

കേരളം ഒറ്റനഗരമാക്കാൻ 13അംഗ അര്‍ബൻ കമ്മീഷൻ

അതിവേഗം വികസിക്കുന്ന കേരളത്തെ 2030 -ഓടെ ഒറ്റ നഗരമായി മാറ്റാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാൻ കേരള നഗരനയ കമ്മീഷൻ രൂപീകരിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒരു വർഷത്തെ പ്രവർത്തന കാലാവധിയാണ് കമ്മീഷനുള്ളത്. പതിമ്മൂന്നംഗ കമ്മീഷന്റെ അദ്ധ്യക്ഷൻ യു.കെ യിലെ ബെല്‍ഫാസ്റ്റ് ക്വീൻസ്….

അവകാശികളില്ലാതെ കിടക്കുന്നത് 42270 കോടി; ആർബിഐയുടെ കണക്കുകൾ ഞെട്ടിക്കുന്നത്

അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളിലുള്ളത് 42,270 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കുകളിൽ അവകാശികളിലാത്ത നിക്ഷേപങ്ങളിൽ 28 ശതമാനം വർധനയാണ് ഉണ്ടായത്. തൊട്ടുമുൻവർഷം, പൊതു-സ്വകാര്യ മേഖലാ ബാങ്കുകളിൽ അവകാശികളിലാത്ത നിക്ഷേപങ്ങൾ 32,934 കോടി രൂപയായിരുന്നു. 2023 മാർച്ച് അവസാനം വരെയുള്ള കണക്കുകളനുസരിച്ച്….

പുതുവർഷത്തിൽ കെ സ്മാർട്ട്; സംയോജിത സോഫ്റ്റ്‌വെയർ ജനുവരി ഒന്നുമുതൽ

തദ്ദേശഭരണ സ്ഥാപനങ്ങളുടെ സേവനം ഓൺലൈനായി ലഭ്യമാക്കുന്ന കെ സ്മാർട്ട് സംയോജിത സോഫ്റ്റ്‌വെയർ ജനുവരി ഒന്നുമുതൽ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും പ്രവർത്തനം ആരംഭിക്കും. എല്ലാ സേവനങ്ങളും സ്മാർട്ട്ഫോൺ മുഖേന സാധ്യമാക്കാൻ കെ സ്മാർട്ട് മൊബൈൽ ആപ്പും വികസിപ്പിച്ചിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത്‌ ആദ്യമായാണ് തദ്ദേശസ്ഥാപനങ്ങളുടെ….

സംസ്ഥാനത്തെ ഇന്നലെ മാത്രം 292 കൊവിഡ് കേസുകള്‍

കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പുറത്തുവന്നു. തിങ്കളാഴ്ച 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍നിന്നാണ് ഇന്നലെ ഇരട്ടിയിലധികമായി ഉയര്‍ന്നത്. കേരളത്തിലെ കൊവിഡ് കേസുകള്‍ ഓരോ ദിവസവും ഉയര്‍ന്നുവരുകയാണെന്നാണ്….

കുർബാന തർക്കം തീരുന്നു; അടച്ചിട്ട സെന്‍റ് മേരീസ് ബസലിക്ക തുറക്കും, ഏകീകൃത കുര്‍ബാന ചൊല്ലും

രണ്ടുവര്‍ഷം നീണ്ട കുര്‍ബാന തര്‍ക്കം സമവായത്തിലേക്ക്. എറണാകുളം -അങ്കമാലി അതിരൂപതയിലെ കുർബാന തർക്കമാണ് ചര്‍ച്ചയിലൂടെ സമവായത്തിലേക്ക് എത്തിയിരിക്കുന്നത്. വത്തിക്കാൻ പ്രതിനിധിയുമായുള്ള ചർച്ചയിലാണ് പ്രശ്നപരിഹാരത്തിന് ധാരണയായത്. ചര്‍ച്ചയിലെ  അടച്ചിട്ട സെന്‍റ് മേരീസ് ബസലിക്ക തുറക്കാന്‍ തീരുമാനമായി. ഡിസംബർ 24 നാണ് പള്ളി തുറക്കുക…..

തമിഴ്‌നാട്ടിൽ കനത്ത മഴ; മുല്ലപ്പെരിയാർ ഡാം നാളെ രാവിലെ 10ന് തുറക്കും

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും. രാവിലെ പത്തു മണി മുതല്‍ സ്പില്‍വേ ഘട്ടംഘട്ടമായി തുറന്ന് പരമാവധി 10,000 ക്യൂസെക്‌സ് വരെ ജലം അണക്കെട്ടില്‍നിന്ന് പുറത്തേക്ക് ഒഴുക്കുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍….

സംസ്ഥാനത്ത് 111 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രാജ്യത്ത് ഏറ്റവുമധികം രോഗബാധിതര്‍ കേരളത്തിൽ

സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വര്‍ധന. ഇന്നലെ മാത്രം 111 അധിക കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. ആക്ടീവ്….

പോലീസില്‍ കൗണ്‍സലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും 42 വനിതാ കൗണ്‍സലര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതല്‍ മൂന്നുമാസത്തേയ്ക്കാണ് നിയമനം. എം.എസ്.ഡബ്ള്യു, സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സലിംഗ്, സൈക്കോതെറാപ്പി എന്നിവയില്‍ പി.ജി ഡിപ്ലോമ എന്നിവയിൽ ഒരു….

ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം ഇനി ഇന്ത്യയില്‍

ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ സൂറത്ത് ഡയമണ്ട് ബോവ്സ് പുതിയ ഇന്ത്യയുടെ കരുത്തിന്റെ ചിഹ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. അന്താരാഷ്ട്ര വിമാനത്താവളമായി ഉയര്‍ത്തപ്പെട്ട സൂറത്തിലെ നവീകരിച്ച ടെര്‍മിനലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ഇന്ത്യന്‍….

കോളേജ് അധ്യാപക നിയമനം; യുജിസി അംഗീകൃത സെറ്റും സ്ലെറ്റും അടിസ്ഥാന യോഗ്യതയാക്കിയ ഉത്തരവ് പിന്‍വലിച്ചു

സംസ്ഥാനത്ത് കോളേജ് അധ്യാപക നിയമനത്തിന് ഇതര സംസ്ഥാനങ്ങളില്‍ നടത്തുന്ന യുജിസി അംഗീകൃത സെറ്റ് പരീക്ഷയും എസ്എൽഇടി (സ്ലെറ്റ്) പരീക്ഷയും യോഗ്യതയാക്കികൊണ്ടുള്ള വിവാദ ഉത്തരവ് കേരള സര്‍ക്കാര്‍ പിന്‍വലിച്ചു.സംസ്ഥാനത്തെ കോളേജ് അധ്യാപക നിയമനത്തിനുള്ള യോഗ്യതയില്‍ വെള്ളം ചേര്‍ത്തുവെന്ന വിമര്‍ശനത്തെതുടര്‍ന്നാണ് നടപടി. യുജിസി അംഗീകൃത….