Author: nammudenadu

ക്രിസ്മസ് തിരക്ക്: മൈസൂര്‍- കൊച്ചുവേളി റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്

ക്രിസ്മസ് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് മൈസൂര്‍ കൊച്ചുവേളി റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് അനുവദിച്ച് റെയില്‍വേ. 23ന് രാത്രി 9.40ന് മൈസൂര്‍ ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന സര്‍വീസ് 24ന് വൈകിട്ട് 7.10ന് കൊച്ചുവേളിയില്‍ എത്തും. രാത്രി 10ന് കൊച്ചുവേളിയില്‍ നിന്ന് തിരികെ മൈസൂരിലേക്ക്….

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു; ഇന്നലെ 266 കേസുകൾ കൂടി സ്ഥിരീകരിച്ചു

കേരളത്തിൽ തുടർച്ചയായി മൂന്നാം ​ദിവസവും ഇരുനൂറിന് മുകളിൽ പ്രതിദിന കൊവിഡ് രോ​ഗികൾ. ഇന്നലെ സംസ്ഥാനത്ത് 266 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. രണ്ട് കൊവിഡ് മരണവും ഇന്നലെ കേരളത്തിൽ റിപ്പോർട്ട് ചെയ്തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു…..

താപനില 35 ഡിഗ്രി: ചുട്ടുപൊള്ളി കൊച്ചി

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ്‌ പ്രകാരം രാജ്യത്ത്‌ വെള്ളിയാഴ്‌ച ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കൊച്ചിയിൽ. 35 ഡിഗ്രി സെൽഷ്യസാണ്‌ കൊച്ചിയിൽ രേഖപ്പെടുത്തിയത്‌. വെള്ളിയാഴ്‌ച ഏറ്റവും കുറഞ്ഞ ചൂട്‌ രേഖപ്പെടുത്തിയത്‌ കിഴക്കൻ രാജസ്ഥാനിലെ സികറിലാണ്‌, 2.8 ഡിഗ്രി സെൽഷ്യസ്‌. സാധാരണഗതിയിൽ ഡിസംബറിൽ….

തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു

മണ്ഡലപൂജയ്ക്ക് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സ്വാമി അയ്യപ്പന് ചാർത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്മുളയിൽ നിന്ന് പുറപ്പെട്ടു. വിവിധ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി 26ന് ശബരിമലയിലെത്തും. 27-നാണ് മണ്ഡലപൂജ നടക്കുന്നത്. അതേസമയം, മണ്ഡല പൂജയോട് അനുബന്ധിച്ചു 100 പോലീസുകാരെക്കൂടി….

കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രം

കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രം. ഉത്സവ സീസൺ കണക്കിലെടുത്താണ് തുക അനുവദിച്ചിട്ടുള്ളത്. അധിക നികുതി വിഹിതമായിട്ടായിരിക്കും ഇത് നൽകുക. വിവിധ സംസ്ഥാനങ്ങൾ‌ക്കായി ആകെ 72000 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതി വിഹിതം ഒരു ഇൻസ്റ്റാൾമെന്ററ്….

ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് ‘2018’ പുറത്ത്

ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിർദ്ദേശത്തിനായി മത്സരിച്ച 2018 രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. 85 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് 15 സിനിമകളാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്രിസ്റ്റഫർ….

സംസ്ഥാനത്ത് ഇന്നലെ 265 പേർക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് ഇന്നലെ 265 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കോവിഡ് ബാധിച്ച് ഒരു മരണവും കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ 2606 ആണ് ആക്ടീവ് കേസുകൾ. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2997 ആണ്….

സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍; GPS നിയന്ത്രിതമാകും, ടോള്‍ ബൂത്തുകള്‍ ഒഴിവാകും

രാജ്യത്ത് പുതിയ ടോൾ പിരിവ് സാങ്കേതികവിദ്യ അവതരിപ്പിക്കാൻ കേന്ദ്രം പദ്ധതിയിടുന്നു. ഇതോടെ റോഡുകളിൽ ഫാസ്‌ടാഗുകളും ടോൾ പ്ലാസകളും ഉടൻ തന്നെ അപ്രത്യക്ഷമായേക്കും എന്നാണ് റിപ്പോര്‍ട്ട്.  വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കുന്ന പഴയ രീതിക്ക് പകരമായി ജിപിഎസ് അധിഷ്ഠിത ടോൾ പിരിവ് സംവിധാനം….

നാലുവയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ജലദോഷ മരുന്ന്; നിയന്ത്രണങ്ങളുമായി കേന്ദ്രം

നാലുവയസ്സിന് താഴെയുള്ള കുട്ടികളിൽ ജലദോഷ മരുന്നുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശവുമായി സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ. ഈ പ്രായത്തിലുള്ള കുട്ടികളിൽ ഉപയോഗിക്കുന്ന ജലദോഷ മരുന്നുകളുടെ സംയുക്തങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കഫ് സിറപ്പുകൾ കഴിച്ചതുമൂലം ആഗോളതലത്തിൽ തന്നെ 141 കുട്ടികൾ മരണപ്പെട്ട സാഹചര്യത്തിലാണിത്.   ….

സംസ്ഥാനത്ത് 300 പേർക്ക് കൂടി കോവിഡ്; 3 മരണം

സംസ്ഥാനത്ത് ഇന്നലെ 300 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ, ആക്ടീവ് കേസുകൾ 2341ലേക്ക് ഉയര്‍ന്നു. സംസ്ഥാനത്ത് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രാജ്യത്താകെ 24 മണിക്കൂറിനിടെ 358 കേസുകളാണ് റിപ്പോര്‍ട്ട്….