Author: nammudenadu

കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ്

കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2799 ആയി. കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത് 702 പുതിയ കേസുകളാണ്. എന്നാൽ….

റെക്കോർഡിട്ട് സ്വർണവില; ഈ വർഷം മാത്രം റെക്കോർഡിടുന്നത് 14-ാം തവണ

സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് സ്വർണവില ഗ്രാമിന് 40 രൂപ വർധിച്ചാണ് 5890 എന്ന റെക്കോർഡിട്ടു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 47,120 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4875 രൂപയാണ്. ഇന്നത്തേതുകൂടി കൂട്ടി 14-ാം….

ആരോഗ്യരംഗത്ത് മികച്ച തൊഴിലവസരങ്ങളുമായി നഴ്സിംഗ് അസിസ്റ്റന്‍റ് കോഴ്സ്

കേന്ദ്രസർക്കാറിന്റെ കീഴിലുള്ള എൻഎസ്ഡിസിയുടെ ആറുമാസ നഴ്സിംഗ് അസിസ്റ്റൻറ് കോഴ്സ് ആണ് ജി ഡി എ(ജനറൽ ഡ്യൂട്ടി അസിസ്റ്റന്‍റ്). മൂന്നുമാസം ക്ലാസ് റൂം ട്രെയിനിങ്ങും മൂന്നുമാസം ആശുപത്രികളിൽ ഓൺ ദി ജോബ് ട്രെയിനിങ്ങും ആണ് ഉള്ളത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാര്‍ മിനിസ്ട്രി….

ഡി.എം.ഡി.കെ. നേതാവും നടനുമായ വിജയകാന്ത് അന്തരിച്ചു

നടനും ഡി.എം.ഡി.കെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ച വിവരം വിജയകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡിഎംഡികെ….

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പ്രൊഫിഷ്യന്‍സി അവാര്‍ഡായി 5000 രൂപ വീതം; തുക അക്കൗണ്ടുകളിലേക്ക്

സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതം പുതുവത്സര സമ്മാനം നല്‍കി സാമൂഹ്യനീതി വകുപ്പ്. 731 ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് 36.55 ലക്ഷം രൂപയാണ് പ്രൊഫിഷ്യന്‍സി അവാര്‍ഡായി നല്‍കിയിരിക്കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു (സ്റ്റേറ്റ്,….

നടനും സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു

നടനും കണ്ണൂര്‍ സ്‍ക്വാഡിന്റെ സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു. ഇന്നലെ വൈകിട്ട് നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ജോളി ബാസ്റ്റിനെ വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്രിസ്‍മസ് പ്രമാണിച്ച് ബാംഗ്ലൂരില്‍ നിന്ന് തന്റെ കുടുംബവുമായി ആലപ്പുഴയില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു…..

കാരുണ്യ പദ്ധതി: എല്ലാ സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ പുതുക്കിയ പാക്കേജ് നടപ്പാക്കി, കേരളത്തില്‍ പഴയത്‌

കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ പാക്കേജ് കേന്ദ്രം നിര്‍ദേശിച്ച ഉയര്‍ന്ന നിരക്കില്‍ നിലവില്‍ പുതുക്കാനാവില്ലെന്ന് കേരളം. പാക്കേജ് പുതുക്കിനല്‍കണമെന്ന സ്വകാര്യ ആശുപത്രികളുടെ ആവശ്യത്തിന്‍മേല്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ്, സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ പുതുക്കിയ പാക്കേജ് നടപ്പാക്കുക സാധ്യമല്ലെന്നുകാട്ടി ആരോഗ്യ പ്രിന്‍സിപ്പല്‍….

നവകേരള ബസ് വാടകയ്ക്ക്; വിവാഹം, വിനോദയാത്ര, തീര്‍ത്ഥാടനം എന്തിനും കിട്ടും

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് ഇനി എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമായി. ആദ്യം തലസ്ഥാനത്തുൾപ്പെടെ പൊതുജനങ്ങൾക്കായി ബസ് പ്രദർശിപ്പിക്കാനും പിന്നീട് വാടകയ്ക്ക് നൽകാനുമാണ് തീരുമാനമായിരിക്കുന്നത്. വിവാഹ ആവശ്യം, വിനോദയാത്ര, തീർത്ഥാടനം തുടങ്ങിയവയ്ക്ക് നവകേരള ബസ് വാടകയ്ക്ക് ലഭിക്കും.       കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലാണ്….

കേരളത്തിന് ആശ്വാസം, ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കോവിഡ് കേസുകൾ

കോവിഡിൽ കേരളത്തിന് ആശ്വാസം. കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ മാത്രം. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി. രാജ്യത്ത് മൂന്ന് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം  കർണാടകയിൽ കോവിഡ് കേസുകൾ കൂടുകയാണ്. ഇന്നലെ 92 കേസുകൾ….

തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത്

ശബരിമല മണ്ഡല പൂജയ്ക്കുമുന്നോടിയായി തങ്ക അങ്കി ഘോഷയാത്ര ചൊവ്വാഴ്ച വൈകീട്ടോടെ സന്നിധാനത്തെത്തും. തങ്ക അങ്കി ചാര്‍ത്തിയ അയ്യപ്പനെ കാണാന്‍ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിച്ചത്. ഘോഷയാത്ര ഉച്ചയോടെ….