Author: nammudenadu

കേരളത്തില്‍ വരും ദിവസങ്ങളിലും മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തില്‍ അടുത്ത രണ്ട് ദിവസം മിതമായതോ അല്ലെങ്കില്‍ ഇടത്തരം തീവ്രതയോടെയുള്ളതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിലും ഇന്ത്യന്‍ മഹാ സമുദ്രത്തിലും ഇപ്പോള്‍ നിലനില്‍ക്കുന്ന രണ്ട് ചക്രവാത ചുഴികളുടെ സ്വാധീനമാണ് മഴയ്ക്ക് കാരണമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം സംസ്ഥാനത്ത്….

കൊച്ചി മെട്രോയില്‍ ഇന്നുമുതല്‍ വാട്‌സ്ആപ്പ് ടിക്കറ്റും

കൊച്ചി മെട്രോയില്‍ ഇനി ക്യൂ നിൽക്കാതെ ഒരു മിനിട്ടിനുള്ളിൽ ടിക്കറ്റെടുക്കാം. ഇന്ന് മുതല്‍ ഈ സേവനം ലഭ്യമാകും. ഇംഗ്ലീഷില്‍ ‘Hi’ എന്ന സന്ദേശമയച്ച് സ്റ്റേഷനിലെത്തും മുമ്പ് വാട്സ്ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 9188957488 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ‘Hi’ എന്ന്….

ഡോക്ടേഴ്‌സിന്റെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകള്‍ നല്‍കരുത്; മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി

ഡോക്ടേഴ്‌സിന്റെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിര്‍ദേശം പാലിക്കാത്ത മെഡിക്കല്‍ സ്‌റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങളെ ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന പേരിലേക്ക് മാറ്റാനുള്ള കേന്ദ്രനിര്‍ദേശം അംഗീകരിക്കില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു…..

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലും തെക്ക് കിഴക്കൻ അറബികടലിനും മധ്യ കിഴക്കൻ അറബികടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായി വരുന്ന മൂന്ന് ദിവസം മഴ തുടരും. ഇന്ന് 5 ജില്ലകളിലാണ് യെല്ലോ….

സിനിമാപ്രദർശനം: കേൾവി, കാഴ്ച പരിമിതിയുള്ളവർക്ക് സൗകര്യമൊരുക്കണമെന്ന് കേന്ദ്ര നിർദേശം

സിനിമാ തിയേറ്ററുകളിൽ കേൾവി-കാഴ്‌ച പരിമിതിയുള്ളവർക്ക് ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇവർക്കായി ശ്രാവ്യവിവരണം, അടിക്കുറിപ്പുകൾ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളൊരുക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. 2025 ജനുവരി മുതൽ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനും ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിനും അയക്കുന്ന ചിത്രങ്ങൾ ഈ….

ഒരാഴ്ചയായി സ്വർണവില താഴേക്ക്

സ്വർണവിലയില്‍ ജനുവരി മൂന്ന് മുതൽ 740 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഒരു പവൻ  സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46160 രൂപയാണ്. സ്വർണവില 46000 ത്തിന് താഴേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ…..

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം 2 ഗഡുക്കളായി നല്‍കാം; ഹൈക്കോടതി

ശമ്പള വിതരണത്തിൽ കെ.എസ്.ആർ.ടി.സിയ്ക്ക് ആശ്വാസമായി ഡിവിഷൻ ബ‌ഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി വിതരണം ചെയ്യാൻ അനുമതി നൽകി ഇടക്കാല ഉത്തരവിട്ടു. എല്ലാ മാസവും  ആദ്യ ഗഡു 10-ാം തീയതിയ്ക്ക് മുൻപും രണ്ടാം ഗഡു 20-ാംതീയതിയ്ക്ക് ഉള്ളിലും നൽകാനാണ്….

പുതുക്കിയ മഴ മുന്നറിയിപ്പ്: നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍….

കേരള തീരത്തും കടലാക്രമണ സാധ്യത, ഇടിമിന്നലോടെ മഴ; 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും വടക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 1.0  മുതൽ 1.8 മീറ്റർ വരെയും  ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും….

വൈദ്യുതി തൂണുകളിലെ അനധികൃത കേബിളുകള്‍ നീക്കാൻ നിര്‍ദ്ദേശം

സംസ്ഥാനത്തെ വൈദ്യുതിതൂണുകളിലെ അനധികൃത കേബിളുകള്‍ അടിയന്തരമായി നീക്കാൻ കെഎസ്ഇബി വിതരണ മേഖല ഉന്നതതല യോഗം തീരുമാനിച്ചു. ജനുവരി മാസം അവസാനിക്കുന്നതിന് മുമ്പ് അനധികൃത കേബിളുകളുടെ കണക്കെടുത്ത് ഫെബ്രുവരി ഒന്ന് മുതല്‍ ഇവ നീക്കുന്ന പ്രവൃത്തി ആരംഭിക്കാനാണ് നിര്‍ദ്ദേശം. വൻകിട കമ്പനികളുടെയടക്കം കേബിളുകളാണ്….