ബിപോർജോയ് ഭീഷണി ശക്തം, അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാകണമെന്ന് കേന്ദ്രം; കേരള തീരത്തും ഉയർന്ന തിരമാല ജാഗ്രത
ബിപോർജോയ് ചുഴലിക്കാറ്റ് ഭീഷണിയുമായി ബന്ധപ്പെട്ട് മൂന്ന് സേന വിഭാഗങ്ങളുടെയും തലവന്മാരുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ചർച്ച നടത്തി. ചുഴലിക്കാറ്റ് ഭീഷണി നേരിടാനുള്ള മുന്നൊരുക്കങ്ങൾ അവലോകനം ചെയ്ത പ്രതിരോധ മന്ത്രി ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്നും നിർദ്ദേശിച്ചു…..










