Author: nammudenadu

നഷ്ടമായ മൊബൈൽഫോൺ കണ്ടെത്താൻ ‘സഞ്ചാർ സാഥി’ പോർട്ടൽ

നഷ്ടമായ മൊബൈൽഫോൺ കണ്ടെത്താനും നിയമാനുസൃതമല്ലാത്ത കണക്‌ഷനുകൾ പിടിക്കാനും ‘സഞ്ചാർ സാഥി’ പോർട്ടൽ തുടങ്ങി. മൊബൈൽഫോൺ വരിക്കാരുടെ സുരക്ഷ ലക്ഷ്യമിട്ട്‌ കേന്ദ്ര ടെലി കമ്യൂണിക്കേഷൻ മന്ത്രാലയം ആരംഭിച്ച പോർട്ടൽ ടെലികോം മന്ത്രി അശ്വിനി വൈഷ്‌ണവ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രധാനമായും മൂന്ന്‌ ഘടകങ്ങൾ ഉൾപ്പെട്ടതാണ്‌….

മെയ് 20,21,22 തീയതികളില്‍ 8 ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല

മെയ് 20,21, 22 തീയതികളിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. ആലുവക്കും അങ്കമാലിക്കും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് റെയിൽവേ അറിയിച്ചു. എട്ട് ട്രെയിനുകൾ പൂർണമായും എട്ടെണ്ണം ഭാഗികമായുമാണ് റദ്ദാക്കിയത്. ഏഴ് ട്രെയിനുകൾ വൈകിയേ യാത്ര തുടങ്ങൂ. മെയ് 20ന് ഒരു….

എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25നും പ്രഖ്യാപിക്കും.

പരീക്ഷ പേപ്പർ മൂല്യനിർണയത്തിൽ എത്താതിരുന്ന 3006 അധ്യാപകർക്ക് നോട്ടീസ് നൽകിയതായി മന്ത്രി വ്യക്തമാക്കി. സ്കൂൾ പ്രവേശനത്തിനും അടിസ്ഥാനസൗകര്യ ആവശ്യത്തിനും കുട്ടികളിൽ നിന്ന് പണം വാങ്ങരുതെന്നും അന്യായമായി ഫീസ് വാങ്ങിയാൽ സർക്കാർ അന്വേഷിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

കൊച്ചി പുറംകടലില്‍ പിടിച്ച ലഹരിമരുന്നിന്റെ മൂല്യം 25000 കോടി രൂപ

കൊച്ചി പുറംകടലില്‍ കപ്പലില്‍നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് 25000 കോടി രൂപ വിലവരുമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി). പിടിച്ചെടുത്ത ലഹരിമരുന്നിന്റെ അളവ് തിട്ടപ്പെടുത്തിയതിന് പിന്നാലെയാണ് ഇതിന്റെ വിപണിമൂല്യം എത്രയാണെന്ന വിവരം എന്‍.സി.ബി. പുറത്തുവിട്ടത്. കപ്പലില്‍നിന്ന് പിടിച്ചെടുത്ത മെത്താംഫിറ്റമിന്‍ ലഹരിമരുന്നിന്റെ കണക്കെടുപ്പും തരംതിരിക്കലും 23….

ലഹരിവിരുദ്ധ നാടിനായി കൈകോർക്കാം

ലഹരി മരുന്നുകളുടെ ഉപയോഗം മഹാവ്യാധിയായി സമൂഹത്തിൽ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ലഹരിയുടെ ഉപയോഗത്തിനും വിതരണത്തിനും ഇന്ന് പ്രായ- ലിംഗ ഭേദങ്ങൾ ഒന്നുമില്ലാതെയായിരിക്കുന്നു. ഈ വിപത്തിനെ മറികടക്കേണ്ടത് മാനവരാശിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് അത്യന്താപേക്ഷിതമാണ്. മയക്കുമരുന്നിനെതിരെ മൗനം പാലിക്കുമ്പോൾ നമ്മളും മയക്കുമരുന്നു കച്ചവടത്തിൽ പങ്കാളികളാവുകയാണ്. അതിനാൽ നമ്മുടെ….

മോക്ക ചുഴലിക്കാറ്റ് അർധരാത്രിയോടെ തീവ്രചുഴലിക്കാറ്റാകും, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടു. ചുഴലിക്കാറ്റ് അർധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ….

ഗൂഗിളിനു പോലും ലഭിക്കില്ല; ഇന്‍റർനെറ്റ് ഹിസ്റ്ററി ക്ലിയർ ചെയ്യാം

ഗൂഗിള്‍ ക്രോമില്‍ ആരുമറിയാതിരിക്കാൻ നാം ഡീലിറ്റ് ചെയ്ത് കളയുന്ന സെർച്ച് ഹിസ്റ്ററി ഗൂഗിളിന് പക്ഷെ എളുപ്പത്തിൽ ആക്സസ് ചെയ്യാനാകുന്നതാണ്. എന്നാല്‍, ഗൂഗിളിന് പോലും ആക്സസ് ചെയ്യാനാകാതെ സെർച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാനും വഴികളുണ്ട്. ക്രോം നമ്മുടെ ജിമെയിൽ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടുടെങ്കില്‍ മാത്രമാണ്….

കസ്റ്റഡിയിലെടുത്ത പ്രതി വനിതാ ഡോക്ടറെ കുത്തിക്കൊന്നു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദനദാസ് (23) ആണ് മരിച്ചത്. ഇന്നു പുലർച്ചെ നാലരയോടെയാണു സംഭവം. പ്രതി നെടുമ്പനയിലെ യുപി….

സിനിമാസെറ്റിലെ ലഹരി ഉപയോഗം; അംഗങ്ങൾക്ക് മുന്നറിയിപ്പ് നല്‍കി നിർമാതാക്കളുടെ സംഘടന

മയക്കുമരുന്ന് ഉപയോഗിക്കുന്ന സിനിമാതാരങ്ങള്‍ക്കെതിരേ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കടുത്ത നടപടികളിലേക്ക്. ലഹരി ഉപയോഗിച്ച് സെറ്റില്‍ കുഴപ്പങ്ങളുണ്ടാക്കുന്നവരുടെ പട്ടിക അംഗങ്ങളില്‍നിന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഇത്തരക്കാരെ അഭിനയിപ്പിക്കുന്നതിലൂടെയുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്വം നിര്‍മാതാവിനായിരിക്കുമെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച് വിശദാംശങ്ങള്‍ നിര്‍മാതാക്കളില്‍നിന്ന്….

പോക്കറ്റില്‍ പതുങ്ങിയിരിക്കുന്ന വില്ലന്‍

ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം’, ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പകല്‍ മലയാളികള്‍ ഞെട്ടിയുണര്‍ന്നത് ഈ വാര്‍ത്ത കേട്ടാണ്. ഫോണ്‍ അമിതമായി ചൂടായിരുന്നതാണ് പൊട്ടിത്തെറിക്കാന്‍ കാരണമെന്ന് ഫോറന്‍സികിന്‍റെ കണ്ടെത്തല്‍. തിരുവില്വാമലയിലെ ആ കൊച്ചു കുട്ടിക്ക് സംഭവിച്ചത് ഏതൊരു വീട്ടിലും സംഭവിക്കാം. കാരണം….