Author: nammudenadu

അവയവദാനം ഏകോപിപ്പിക്കുന്നതിനായി കെ സോട്ടോയ്ക്ക് പുതിയ വെബ്‌സൈറ്റ്

കേരളത്തിലെ മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും മേല്‍നോട്ടവും വഹിക്കുന്ന കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (ksotto) ഔദ്യോഗിക വെബ്‌സൈറ്റ് ആരോഗ്യ മന്ത്രി പുറത്തിറക്കി. എന്‍ഐസി, സി-ഡിറ്റ് എന്നിവ മുഖേനയാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത്. അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും….

ജിമെയിലില്‍ എഐ ഫീച്ചറുകള്‍

ജിമെയിലിന്‍റെ മൊബൈൽ ആപ്പില്‍ എഐ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തി ഗൂഗിൾ. ജിമെയിലിലെ സെർച്ച് കൂടുതൽ കൃതൃതയുള്ളതാകാൻ ഇത് സഹായിക്കും. മൊബൈലിൽ ജിമെയിൽ ഉപയോഗിക്കുന്നവർ ആപ്പിൽ പഴയ മെസെജോ, അറ്റാച്ച്മെന്‍റുകളോ സെർച്ച് ചെയ്താൽ വൈകാതെ ‘ടോപ്പ് റിസള്‍ട്ട്സ്’ എന്ന സെക്ഷൻ കാണാനാകും. മെഷീൻ….

മെസി ഇനി അമേരിക്കയിൽ പന്ത് തട്ടും; ഔദ്യോഗിക പ്രഖ്യാപനം നടത്തി ഇന്റർമിയാമി

മെസി ഇനി അമേരിക്കൻ മണ്ണിൽ പന്ത് തട്ടും. താരവുമായി കരാർ ഒപ്പിട്ടെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കൻ ഫുട്ബോൾ ക്ലമ്ബ് ഇന്റർമിയാമി. എന്നാൽ, ക്ലബ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുൻപ് തന്നെ മെസി സ്പാനിഷ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഈ വിഷയം പ്രഖ്യാപിച്ചിരുന്നു…..

പ്രതിരോധ വകുപ്പിനു കീഴിലെ ഫാക്ടറികളിൽ അപ്രന്റിസാകാം

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ചെന്നൈ ആവഡിയിലെ വി വെഹിക്കിൾസ് ഫാക്ടറിയിൽ 168 ട്രേഡ് അപ്രന്റിസ് ഒഴിവ്. ഐടിഐ, നോൺ ഐടിഐ യോഗ്യതക്കാർക്കാണ് അവസരം. അപേക്ഷ ജൂൺ 14വരെ. സ്റ്റൈപൻഡ്: ഐടിഐക്കാർക്ക് 7700 8050, നോൺ ഐടിഐക്കാർക്ക് 6000- 6600 രൂപ….

വായ്പാ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ; റിപ്പോ 6.50 ശതമാനത്തില്‍തന്നെ തുടരും

തുടർച്ചയായ രണ്ടാം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ പണപ്പെരുപ്പം തുടർച്ചയായി കുറഞ്ഞതോടെയാണ് ആർബിഐ വായ്പ നിരക്ക് വർദ്ധിപ്പിക്കാതിരുന്നത്. 6.50 ശതമാനത്തില്‍തന്നെയാണ് റിപ്പോ നിരക്ക്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളർച്ചാ പ്രവചനം 6.5….

സ്വകാര്യ ബസുകളുടെ സമാന്തരയോട്ടം തടഞ്ഞില്ലെങ്കില്‍ ആര്‍.ടി.ഒ.മാര്‍ക്കെതിരേ കര്‍ശനനടപടി

കെ.എസ്.ആര്‍.ടി.സി.യുടെ കുത്തകപാതകളില്‍ അനധികൃതമായി ഓടുന്ന സ്വകാര്യ ബസുകള്‍ (കോണ്‍ട്രാക്ട് കാരേജ്) പിടികൂടിയില്ലെങ്കില്‍ ആര്‍.ടി.ഒ.മാര്‍ക്കെതിരേ കര്‍ശനനടപടിയുണ്ടാകുമെന്ന് ഗതാഗതസെക്രട്ടറി ബിജു പ്രഭാകര്‍ മുന്നറിയിപ്പുനല്‍കി. റൂട്ട് പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചോടുന്ന സ്വകാര്യ ബസുകളെ ചില ഉദ്യോഗസ്ഥര്‍ സഹായിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. അനധികൃത സര്‍വീസുകള്‍ക്കെതിരേയുള്ള പരാതികളില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന….

സിറ്റി ഗ്യാസ്‌ വരുന്നു; ഗ്രാമങ്ങളിലേക്കും

പെട്രോളിയം വാതകത്തിനുപകരം പ്രകൃതിവാതകം പ്രോത്സാഹിപ്പിക്കാനായി തുടക്കംകുറിച്ച ‘സിറ്റി ഗ്യാസ്‌’ പദ്ധതി ഗ്രാമങ്ങളിലേക്കും വ്യാപിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, എറണാകുളം, പാലക്കാട്‌, തൃശൂർ ജില്ലകളിലെ പഞ്ചായത്തുകളിലേക്കും പൈപ്പ്‌ ലൈൻ സ്ഥാപിച്ചുതുടങ്ങി. രാജ്യത്തെ വൻകിട നഗരങ്ങളിൽമാത്രം നടപ്പാക്കിയിരുന്ന സിറ്റി ഗ്യാസ്‌ പദ്ധതി മലയാളികളുടെ അടുക്കളയിലേക്കും….

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്

സംസ്ഥാനത്തു ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ടും ആലപ്പുഴയിലും എറണാകുളത്തും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. അടുത്ത മണിക്കൂറുകളിൽ കാലവർഷം….

ഭക്ഷ്യസുരക്ഷയിൽ ഒന്നാം സ്ഥാനം നേടി കേരളം

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് സംസ്ഥാനം മുന്നിലെത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. ട്രോഫിയും പ്രശസ്തി ഫലകവും….

പേവിഷബാധക്കുള്ള വാക്സിൻ ഇനി സൗജന്യമല്ല

പേവിഷബാധക്കുള്ള വാക്സിൻ ബിപിഎല്ലുകാർക്ക് മാത്രമായി പരിമിതപ്പെടുത്താൻ നീക്കം. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് പേവിഷബാധയ്ക്കുള്ള ചികിത്സ സൗജന്യമായി നല്‍കേണ്ടെന്നാണ് ആരോഗ്യവകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്. തെരുവുനായ കടിച്ചാലും അല്ലെങ്കിൽ വളര്‍ത്തുമൃഗങ്ങള്‍ കടിച്ചാലും നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സൗജന്യമായിരുന്നു. ഈ രീതിക്കാണ് മാറ്റം വരുത്തുന്നത്. നായ കടിയേറ്റ്….