Author: nammudenadu

സാഫ് കപ്പില്‍ പാകിസ്താനെ തകർത്ത് ഇന്ത്യ

സാഫ് ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പില്‍ പാകിസ്താനെ തകർത്ത് ഇന്ത്യ. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എ യില്‍ ഒന്നാമതെത്തി. ഇന്ത്യക്കായി നായകൻ സുനിൽ ഛേത്രി ഹാട്രിക് ഗോളുകൾ നേടിയപ്പോൾ ഉദാന്ത സിങിന്റെ വകയായിരുന്നു നാലാം ഗോൾ. ഛേത്രിയുടെ രണ്ട് ഗോളുകൾ പെനൽറ്റിയിലൂടെയായിരുന്നു. 10-ാം….

വൈക്കത്ത് വള്ളം മുങ്ങി; 2 മരണം

വൈക്കത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരുമായി പോയ വളളം മുങ്ങി രണ്ട് പേർ മരിച്ചു. വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടം. രക്ഷപ്പെട്ട മൂന്ന് പേരെ ആശുപത്രിയിൽ എത്തിച്ചു. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. മറുകരയിലുള്ള മരണവീട്ടിലേക്ക് വള്ളത്തിൽ പോകുന്ന വഴിയാണ് അപകടമുണ്ടായത്…..

എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് 52 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായി

എംജി യൂണിവേഴ്സിറ്റിയുടെ പരീക്ഷ ഭവനിൽ നിന്നാണ് 52 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടപ്പെട്ടത്. കാണാതായ ഈ ഫോർമാറ്റിൽ വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും ചേർത്താൽ ഒർജിനൽ സർട്ടിഫിക്കറ്റ് ആകും. 20 കോഴ്‌സുകളുടെ സർട്ടിഫിക്കേറ്റ് ഫോർമറ്റുകളാണ് നഷ്ടപ്പെട്ടത്. യൂണിവേഴ്‌സിറ്റിയിൽ പ്രാഥമിക പരിശോധന തുടങ്ങി. ഫോർമാറ്റുകൾ….

ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണാൻ 5 വിനോദ സഞ്ചാരികളുമായി പോയ അന്തർ വാഹിനി കാണാതായി

രണ്ട് ദിവസം മുൻപാണ് ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണാൻ 5 വിനോദ സഞ്ചാരികളുമായി പോയ അന്തർ വാഹിനി കാണാതായത്. ഇനി ഒരു ദിവസത്തേക്കുള്ള ഓക്സിജൻ മാത്രമാണ് അന്തർ വാഹനിയിൽ ശേഷിക്കുന്നത്. ഇന്നലെ രാത്രിയും സമുദ്രാന്തർഭാഗത്ത് തെരച്ചിൽ തുടർന്നു. ഇതുവരെ ഏകദേശം ഇരുപത്തി….

പനിയുടെ കാര്യത്തിൽ സ്വയം ചികിത്സ പാടില്ല; ആരോഗ്യമന്ത്രി

കേരളത്തിൽ വർധിച്ചു വരുന്ന ഡെങ്കി, എലിപ്പനി വിഷയത്തിൽ അതീവ ജാഗ്രത വേണമെന്ന് വ്യക്തമാക്കി കേരള ആരോഗ്യമന്ത്രി വീണ ജോർജ്. കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ട്. പനിയുടെ കാര്യത്തിൽ സ്വയം ചികിത്സ പാടില്ല എന്ന മുന്നറിയിപ്പും മന്ത്രി നൽകി. ആശുപത്രികളിൽ സൗകര്യങ്ങൾ….

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നൊരു ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നിരുന്നാലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുന്നു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ….

എ ഐ ക്യാമറയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല

എ ഐ ക്യാമറയിലെ കോടതി ഇടപെടൽ സർക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഹർജി കാരണം എ ഐ ക്യാമറയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ കോടതി വിശ്വാസത്തിലെടുത്തിട്ടില്ല. ഇടപാടുകളിൽ പരിശോധന നടക്കുന്നതിൽ എതിർപ്പില്ല. ഹർജിക്കാരുടെ ആവശ്യം എ.ഐ…..

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം

ഭാരതം ലോകത്തിനു നൽകിയ പ്രധാനപ്പെട്ട സംഭാവനയാണ് യോഗ. യോഗ : ലോകമാകുന്ന കുടുംബത്തിന് വേണ്ടി’ എന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം. മാനസികവും ശാരീരികവുമായ ക്ഷേമത്തിനും സൗഖ്യത്തിനും വേണ്ടി ഇന്ത്യയിൽ ഉദ്ഭവിച്ച യോഗ സമ്പ്രദായം ഇന്ന് ലോകമെമ്പാടും വ്യാപരിച്ചിരിക്കുന്നു. 2014….

സംസ്ഥാനത്ത്‌ അഞ്ച്‌ മാസത്തിനിടെ പിടിച്ചത് 14.66 കോടിയുടെ മയക്കുമരുന്ന്; കൂടുതൽ എറണാകുളം ജില്ലയിൽ

സംസ്ഥാനത്ത് മയക്കുമരുന്നിനും ലഹരി കടത്തിനുമെതിരെ ശക്തമായി നടപടികളുമായി എക്സൈസ്. 2023 ജനുവരി മുതൽ മെയ് വരെയുള്ള 5 മാസക്കാലത്ത് ആകെ 45637 കേസുകളാണ് എക്സൈസ് ആകെ എടുത്തത്. ഇതിൽ 2740 എണ്ണം മയക്കുമരുന്ന് കേസുകളാണ്. ഈ കേസുകളിലായി 2726പേർ അറസ്റ്റിലായി. 4.04….

അന്യസംസ്ഥാന ഡിഗ്രികൾ പരിശോധിക്കാൻ സർവകലാശാലകൾക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

കേരളത്തിലെ സർവകലാശാലകളിൽ ഉന്നതപഠനത്തിന് ചേരുന്ന വിദ്യാർഥികൾ ഹാജരാക്കുന്ന അന്യസംസ്ഥാന ഡിഗ്രികൾ പരിശോധിക്കാൻ എല്ലാ സർവകലാശാലകൾക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്ന കേരളത്തിലെ വിദ്യാർഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ അന്യസംസ്ഥാന സർവകലാശാലകൾ….