Author: nammudenadu

നെഹ്‌റു ട്രോഫി വള്ളം കളി; ആഗസ്‌ത്‌ 12ന്

പുന്നമടക്കായലിൽ നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗമാകാൻ കുമരകം ഒരുങ്ങി. അഞ്ച്‌ ചുണ്ടൻ വള്ളങ്ങളാണ്‌ ഇത്തവണ കുമരകത്തുനിന്ന്‌ ജലോത്സവത്തിൽ പങ്കെടുക്കുന്നത്‌. ആഗസ്‌ത്‌ 12നാണ്‌ നെഹ്‌റു ട്രോഫി വള്ളം കളി. കുമരകത്തിന്റെ ആദ്യ ബോട്ട്‌ ക്ലബ്ബായ കുമരകം ബോട്ട്‌ ക്ലബ്‌, അവസാനമായി കുമരകത്തിന്റെ മണ്ണിൽ….

ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുമുണ്ടാകും. എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. എറണാകുളം മുതൽ കാസർകോട് വരെ 8 ജിലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെ മഴ മുന്നറിയിപ്പില്ല. അതേസമയം,….

ലഹരി വില്പനയും ഉപയോഗവും തടയാൻ ഡ്രോൺ പരിശോധനയുമായി കേരള പോലീസ്

ലഹരി വില്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് കേരള പോലീസിന്റെ ഡ്രോൺ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡൽ ഡ്രോൺ ഉപയോഗിച്ചാണ് പരിശോധന. ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എൻഡിപിഎസ് കേസുകളിലാണ് ആദ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കണ്ണൂർ സിറ്റി പോലീസ്….

വിവാഹവേളകളിൽ പാട്ടുപാടുന്നത് പകർപ്പവകാശ ലംഘനമല്ലെന്ന് കേന്ദ്രം

വിവാഹാഘോഷവേദികളിലും മറ്റും പാട്ടുകൾ പാടുന്നത് പകർപ്പവകാശ നിയമത്തിന്റെ ലംഘനമല്ലെന്നും അതിന്റെ പേരിൽ റോയൽറ്റി ഈടാക്കാൻ അനുവാദമില്ലെന്നും കേന്ദ്ര സർക്കാർ. വിവാഹങ്ങളിൽ പാട്ടുകൾ കേൾപ്പിക്കുന്നതും പകർപ്പവകാശ നിയമത്തിന്റെ ലംഘനമല്ലെന്നും സർക്കാർ വ്യക്തമാക്കി. വിവാഹ ചടങ്ങുകളിൽ സംഗീത പരിപാടികൾ നടത്തിയതിന് പകർപ്പവകാശ സൊസൈറ്റികൾ റോയൽറ്റി….

ഇനി മാസ്‌ക് ധരിക്കാത്തത് കുറ്റമല്ല; സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു

സംസ്ഥാനത്ത് പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തത് ഇനി കുറ്റകൃത്യമല്ല. ജനങ്ങൾക്ക് ഇഷ്ടപ്രകാരം മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിക്കൊണ്ടുള്ള 2022 ഏപ്രിൽ 27ലെ ഉത്തരവ് സർക്കാർ പിൻവലിച്ചു. 2020 മാർച്ചിലാണ് സംസ്ഥാനത്ത് ആദ്യമായി മാസ്ക് ധരിക്കൽ നിർബന്ധമാക്കിയത്. കോവിഡ്….

നിയമസഭാ സമ്മേളനം ഓഗസ്റ്റ് 7 മുതൽ 24 വരെ

15-ാം നിയമസഭയുടെ 9-ാം സമ്മേളനം ഓഗസ്റ്റ് 7ന് ആരംഭിച്ച് 24ന് സമാപിക്കും. സർക്കാർ ഇറക്കിയ ഓർഡിനൻസുകൾക്കു പകരമായി ബില്ലുകൾ പാസ്സാക്കും. അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലിയർപ്പിച്ച് 7ന് സഭ പിരിയും. 8, 9, 10, 11 തീയതികളിൽ നിയമനിർമ്മാണമായിരിക്കും അജണ്ട…..

ആമ്പൽ പരിസ്ഥിതിയുടെ മിത്രമോ ശത്രുവോ?!

ആമ്പൽ പരിസ്ഥിതിയുടെ മിത്രമോ ശത്രുവോ എന്നു മനസ്സിലാക്കാൻ സംസ്ഥാന ജൈവവൈവിധ്യ ബോർഡ്‌. സംസ്ഥാനത്ത്‌ പ്രളയത്തിനുശേഷം ആമ്പലിന്റെ വ്യാപനം വർധിച്ച സാഹചര്യത്തിലാണിത്‌. പ്രളയശേഷം പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും അപകടകാരിയായ അധിനിവേശസസ്യങ്ങളുടെ എണ്ണം ജലാശയങ്ങളിൽ വർധിച്ചതായി പഠനങ്ങളുണ്ട്‌. തദ്ദേശീയ സസ്യജാലങ്ങൾക്ക്‌ ഭീഷണിയാണിവ. ജലത്തിന്റെ ഗുണനിലവാരത്തെയും ഭൂഗർഭജല….

ബോട്ട്‌ രജിസ്‌ട്രേഷനും സർവേക്കും വിദഗ്‌ധരുടെ പാനൽ ; വിദഗ്‌ധരുടെ പട്ടിക ഒരാഴ്‌ചയ്‌ക്കകം കേരള മാരിടൈം ബോർഡ്‌ തയ്യാറാക്കും

സംസ്ഥാനത്തെ ഉൾനാടൻ ജലഗതാഗത ബോട്ടുകളും യാനങ്ങളും രജിസ്റ്റർ ചെയ്യുന്നതിനും സർവേ നടത്തുന്നതിനും തുറമുഖവകുപ്പ്‌ മറൈൻ വിദഗ്‌ധരുടെ എംപാനൽ പട്ടിക തയ്യാറാക്കും. സർവേയർമാരില്ലാതെ നിരവധി ബോട്ടുകൾ വെള്ളത്തിലിറക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്‌ നടപടി. സ്‌പെഷ്യൽ റൂൾസ്‌ ഉണ്ടാക്കി പിഎസ്‌സി വഴി ഉദ്യോഗസ്ഥരെ നിയമിക്കും. യോഗ്യതയുള്ളവരെ….

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ-വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. മലയോര മേഖലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാലു ജില്ലകളിലെ വിദ്യാഭ്യാസ….