Author: nammudenadu

ക്യാമറയെ പറ്റിക്കുന്ന വാഹനങ്ങളെ കുടുക്കാന്‍ ഇന്റര്‍സെപ്റ്റര്‍

നിരീക്ഷണ ക്യാമറകളെ കബളിപ്പിച്ച് അമിതവേഗത്തിൽ ഓടുന്ന വാഹനങ്ങളെ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പിന്റെ ഇന്റർസെപ്റ്റർ വാഹനങ്ങൾ തയ്യാറായി. ‘സേഫ് കേരള’ പദ്ധതിയിലുൾപ്പെടുത്തി ക്യാമറ ഘടിപ്പിച്ച നാലു വാഹനങ്ങളാണ് സംസ്ഥാനത്ത് ഓടിത്തുടങ്ങിയത്. അമിതവേഗം പതിവാകുന്ന റോഡുകളിലാണ് ഇന്റർസെപ്റ്റർ വാഹനങ്ങളുണ്ടാവുക. നിർമിതബുദ്ധിയുള്ള ക്യാമറകൾ എങ്ങനെ നിയമലംഘനം….

പെൺമക്കളുടെ വിവാഹത്തിന് വായ്പ ധനസഹായം ഉയർത്തി സർക്കാർ, 3 ലക്ഷം രൂപ ക്ലാസ് ഫോർ ജീവനക്കാർക്ക് ലഭിക്കും

ക്ലാസ് ഫോർ ജീവനക്കാരുടെയും പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ പെൺമക്കളുടെ വിവാഹ വായ്പ ധനസഹായം സംസ്ഥാന സർക്കാർ ഉയർത്തി. സംസ്ഥാനത്തെ ക്ലാസ് ഫോർ ജീവനക്കാരുടെ പെൺമക്കളുടെ വിവാഹത്തിന് നൽകുന്ന വായ്പ ധനസഹായം നിലവിലുള്ള ഒന്നരലക്ഷം രൂപയിൽ നിന്ന് മൂന്നുലക്ഷം രൂപയായാണ് ഉയർത്തിയത്…..

പിഎസ്എൽവി സി 56 വിക്ഷേപിച്ചു: സിം​ഗപ്പൂരിന്റെ 7 ഉപ​ഗ്രഹങ്ങൾ ബഹിരാകാശത്തേക്ക്

പിഎസ്എൽവി സി 56 വിക്ഷേപിച്ചു. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള വാണിജ്യ വിക്ഷേപണമാണ് ഇത്. സിംഗപ്പൂരിന്‍റെ ഏഴ് ഉപഗ്രഹങ്ങളെയാണ് പിഎസ്എൽവിയുടെ അമ്പത്തിയെട്ടാം ദൗത്യത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്നത്. സിംഗപ്പൂർ….

അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സേചേഞ്ച് വഴിയാകണം

സ്‌കൂളുകളിൽ അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സേചേഞ്ച് വഴിയാകണമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എംപ്ലോയ്മെന്റ് എക്സേചേഞ്ച് നൽകുന്ന പട്ടികയിൽ നിന്ന് ഉദ്യോഗാർത്ഥികളെ അഭിമുഖം നടത്തി റാങ്കടിസ്ഥാനത്തിൽ വേണം താത്കാലിക നിയമനം….

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരണം അംഗീകരിച്ചു

കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരണം അംഗീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി. 12500-ല്‍പ്പരം വരുന്ന എന്‍.എച്ച്.എം. ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്‍.എച്ച്.എമ്മിന് കീഴിലുള്ള എല്ലാ കരാര്‍ ജീവനക്കാരും നിശ്ചിത ബോണസിന് അര്‍ഹരാണ്. 30000….

കടുത്തുരുത്തി വലിയ പാലത്തോട് ചേർന്ന് ബസ് ബേ പദ്ധതിക്കായി 4.24 കോടിയുടെ അനുമതി

കോട്ടയം – എറണാകുളം റോഡിൽ വലിയ പാലത്തോടു ചേർന്ന് വലിയ തോടിനു മുകളിൽ ബസ് ബേ പദ്ധതി നടപ്പാക്കാൻ സർക്കാർ 4.24 കോടി രൂപയുടെ ഭരണാനുമതി നൽകി. നിയോജക മണ്ഡലത്തിൽ നിന്നുള്ള ബജറ്റ് നിർദേശം എന്ന നിലയിലാണ് വലിയ തോടിന് മുകളിലെ….

മാലിന്യ സംസ്‌കരണം ; തദ്ദേശസ്ഥാപനങ്ങൾ ആവിഷ്‌കരിച്ചത്‌ 2290 കോടി രൂപയുടെ പദ്ധതികൾ

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾ പുതിയ വാർഷിക പദ്ധതിയിൽ മാലിന്യസംസ്‌കരണത്തിനായി 2290 കോടി രൂപയുടെ പദ്ധതികള്‍ ഇതുവരെ ഉൾപ്പെടുത്തിയെന്ന്‌ തദ്ദേശമന്ത്രി എം ബി രാജേഷ്‌. മാലിന്യസംസ്‌കരണ പദ്ധതി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താൻ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്‌. ‘മാലിന്യമുക്ത നവകേരളം’ സാധ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ്‌….

‘സഖി വൺ സ്റ്റോപ്പ് കേന്ദ്രം’ ജില്ലയിൽ പ്രവർത്തനം തുടങ്ങുന്നു

ശാരീരിക, മാനസിക, ലൈംഗിക അതിക്രമം നേരിടുന്ന വനിതകൾക്ക് സഹായമൊരുക്കാൻ സർക്കാരിന്റെ കരുതലായ ‘സഖി വൺ സ്റ്റോപ്പ് കേന്ദ്രം’ കോട്ടയം ജില്ലയിൽ പ്രവർത്തനം തുടങ്ങുന്നു. കുറവിലങ്ങാടിനടുത്ത്‌ കോഴായിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മന്ദിരത്തിനു സമീപമുള്ള കേന്ദ്രം ശനി പകൽ 11.30ന് സർക്കാർ ചീഫ്….

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ധനസഹായം ആര്‍ക്കൊക്കെ ലഭിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം ആര്‍ക്കൊക്കെ ലഭിക്കുമെന്നും എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്നും പരിശോധിക്കാം. ▫️ഗുരുതര രോഗികള്‍ക്കും വാര്‍ഷിക വരുമാനം രണ്ട് ലക്ഷം കവിയാത്തവര്‍ക്കും ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം. ▫️ഒരാള്‍ക്ക് ഒരു തവണ മാത്രമേ അപേക്ഷിക്കാനാകു. ▫️ക്യാന്‍സര്‍, വൃക്കരോഗം തുടങ്ങിയവയാണെങ്കില്‍ രണ്ടു വര്‍ഷത്തിന്….

ഡിജിറ്റൽ പേയ്‌മെന്റുകളില്‍ വർദ്ധനയെന്ന് ആർബിഐ

ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ വർദ്ധിച്ചതായി റിസർവ് ബാങ്ക് റിപ്പോർട്ട്. 2023 മാർച്ച് വരെയുള്ള ഒരു വർഷത്തിൽ രാജ്യത്തുടനീളമുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ 13.24% വളർച്ച രേഖപ്പെടുത്തിയെന്ന് ആർബിഐ പറയുന്നു. ഓൺലൈൻ ഇടപാടുകൾ സ്വീകരിക്കുന്നത് അളക്കുന്ന . ആർ‌ബി‌ഐയുടെ ഡിജിറ്റൽ പേയ്‌മെന്റ് സൂചിക (ആർ‌ബി‌ഐ-ഡി‌പി‌ഐ)….