Author: nammudenadu

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യപുജാരിണി ഉമാദേവി അന്തർജനം (96) അന്തരിച്ചു. മണ്ണാറശാല ഇല്ലത്തായിരുന്നു അന്ത്യം. മണ്ണാറശാല അമ്മ എന്നാണ് ഭക്തർ ഇവരെ വിളിക്കുന്നത്. സ്ത്രീകള്‍ പൂജാരിണിയായ ലോകത്തിലെ ഏക നാഗക്ഷേത്രമാണ് മണ്ണാറശാല. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം മുഖ്യപുജാരിണിയാണ് നടത്തുന്നത്. ഇല്ലത്ത്….

17 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്

സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിൽ നാളെ(10/8/2023) ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായി. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ്. വോട്ടെണ്ണൽ 11 ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. ഒൻപത് ജില്ലകളിലായി രണ്ട് ബ്ലോക്ക് പഞ്ചായത്ത്,….

സിദ്ദിഖിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; അപ്രതീക്ഷിത വിടവാങ്ങലിൽ വിതുമ്പി സിനിമാലോകം

കൊച്ചിയില്‍ അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ ഖബറടക്കം ഇന്ന് വൈകീട്ട് നടക്കും. രാവിലെ സിദ്ദിഖിന്‍റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ ഒന്‍പത് മണി മുതല്‍ പന്ത്രണ്ട് മണിവരെയാണ് കൊച്ചി പൗരവലിക്കും, സിനിമ രംഗത്തുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം….

കുട്ടികളിലെ ലിംഗമാറ്റ ശസ്‌ത്രക്രിയ നിയന്ത്രണവിധേയമാക്കണം ; മൂന്നുമാസത്തിനകം നിയമനിർമാണം വേണം

കുട്ടികളുടെ ലിംഗമാറ്റ ശസ്‌ത്രക്രിയ നിയന്ത്രണവിധേയമാക്കാൻ മൂന്നുമാസത്തിനുള്ളിൽ നിയമനിർമാണം നടത്തണമെന്ന്‌ സംസ്ഥാന സർക്കാരിന്‌ ഹൈക്കോടതിയുടെ നിർദേശം. ശസ്‌ത്രക്രിയയുടെ കാര്യങ്ങൾ പരിശോധിച്ച്‌ അനുമതി നൽകാൻ സംസ്ഥാനതലത്തിൽ മൾട്ടിഡിസിപ്ലിനറി കമ്മിറ്റി രൂപീകരിക്കണം. ശിശുരോഗചികിത്സകൻ, ശിശുരോഗ ശസ്‌ത്രക്രിയ വിദഗ്‌ധൻ, കുട്ടികളുടെ മാനസികാരോഗ്യ വിദഗ്‌ധൻ അല്ലെങ്കിൽ ചൈൽഡ്‌ സൈക്കോളജിസ്‌റ്റ്‌….

സംവിധായകൻ സിദ്ദിഖ്‌ ഇനി ഓർമ്മ; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

മലയാളത്തിന്‌ മനസ്സുതുറന്ന ചിരിസമ്മാനിച്ച സൂപ്പർഹിറ്റ്‌ സിനിമകളുടെ സംവിധായകൻ സിദ്ദിഖ്‌ (62) ഇനി ഓർമ്മ. ചൊവ്വ രാത്രി ഒമ്പതുമണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ഇടയ്‌ക്ക്‌ ന്യുമോണിയ ബാധിച്ച്‌ ആരോഗ്യനില മോശമായിരുന്നു. പിന്നീട്‌ നില മെച്ചപ്പെട്ടെങ്കിലും….

പ്ലസ്‍ ടു പാസാകുന്നവര്‍ക്ക് ലേണേഴ്‍സ് വേണ്ട, നേരിട്ട് ലൈസൻസ്; എംവിഡി പദ്ധതി അന്തിമഘട്ടത്തില്‍

സംസ്ഥാനത്ത് പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്‌സ് ലൈസന്‍സും നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി. പ്ലസ്ടു പരീക്ഷ പാസായവർക്ക് ലേണേഴ്സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതി പരിഗണനയിലാണെന്ന് ആന്റണി രാജു പറഞ്ഞു. റോഡ് സുരക്ഷാ അവബോധം സ്കൂൾ തലത്തിൽ തന്നെ ആരംഭിക്കുന്നതിന്….

ലൈഫ്‌ പദ്ധതിയിൽ 3,48,026 വീടുകൾ പൂർത്തിയാക്കി

ലൈഫ്‌ ഭവന പദ്ധതിയിൽ 2017 മുതൽ ഇതുവരെ 3,48,026 വീടുകളുടെ നിർമാണം പൂർത്തിയാക്കിയതായി തദ്ദേശമന്ത്രി എം ബി രാജേഷ്‌ നിയമസഭയെ അറിയിച്ചു. നാലു ഭവന സമുച്ചയങ്ങളിലായി 174 യൂണിറ്റുകളുടെ നിർമാണവും പൂർത്തിയാക്കി. 1,77,762 വീടുകളുടെയും 25 ഭവന സമുച്ചയങ്ങളുടെയും നിർമാണം പുരോഗമിക്കുന്നു…..

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബർ 5 ന്, വോട്ടെണ്ണൽ 8 ന്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിഞ്ഞ് കിടക്കുന്ന പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ 5 നാണ് തെരഞ്ഞെടുപ്പ് നടക്കുക. സെപ്തംബർ 8 നാണ് വോട്ടെണ്ണൽ. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

നിറപുത്തരി മഹോത്സവം; ശബരിമല നട നാളെ തുറക്കും

നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ വൈകുന്നേരം 5 മണിക്ക് തുറക്കും. 10-ാം തീയതി പുലർച്ചെ 5:45നും 6:15-നും മദ്ധ്യേയാണ് നിറപുത്തരി ചടങ്ങുകൾ. ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീകമായാണ് നിറപുത്തരി മഹോത്സവം ആഘോഷിക്കുന്നത്. നിറപുത്തരിയുടെ ഭാഗമായി എത്തിക്കുന്ന നെൽക്കതിരുകൾ 10ന്….

സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ നാളെ അടച്ചിടും

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ബുധനാഴ്‌‌ച സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ അടച്ചിടും. സ്‌‌റ്റേറ്റ്‌ ഐടി എംപ്ലോയീസ്‌ യൂണിയന്റെ (എസ്‌ഐടിഇയു)യും ഫോറം ഓഫ്‌ അക്ഷയ സെന്റർ എന്റൺപ്രണേഴ്‌സിന്റെ (എഫ്‌എസിഇ)യും നേതൃത്വത്തിലാണ്‌ സമരം. അക്ഷയ കേന്ദ്രങ്ങളിൽ അനാവശ്യ പരിശോധനയും നിയന്ത്രണവും അവസാനിപ്പിക്കുക, സേവന നിരക്ക്‌ പരിഷ്‌കരിക്കുക, അംഗീകൃത….