Author: nammudenadu

വിമാനമെത്തി പത്തുമിനിറ്റിനുള്ളിൽ യാത്രക്കാരന് ആദ്യബാഗ് കിട്ടണം; അരമണിക്കൂറിനുള്ളിൽ എല്ലാ ബാഗുമെത്തണം

വിമാനത്തിന്റെ എഞ്ചിൻ ഓഫാക്കി പത്തുമിനിറ്റിനകം യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെൽറ്റിലെത്തിക്കണമെന്ന് വിമാനക്കമ്പനികളോട് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്.). അരമണിക്കൂറിനുള്ളിൽ എല്ലാ ബാഗുകളും എത്തിക്കണം. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ, സ്പൈസ് ജെറ്റ്, വിസ്താര, എ.ഐ.എക്സ്. കണക്ട്,….

പ്രചരിക്കുന്നത് വ്യാജ വാർത്ത; സ്ത്രീകളുടെ സീറ്റ് ഒഴിഞ്ഞു കൊടുത്തില്ലെങ്കിൽ പിഴയടക്കണം, തർക്കിക്കാൻ നിന്നാൽ അറസ്റ്റ്

ബസിൽ സ്ത്രീകൾക്ക് മുൻഗണനയുള്ല സീറ്റിലിരിക്കുന്ന പുരുഷന്മാരെ എഴുന്നേൽപ്പിക്കാൻ പാടില്ലെന്ന് നിയമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾ വ്യാജം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രചരിച്ച ഒരു തെറ്റായ വിവരം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.  ബസുകളിൽ സ്ത്രീകളുടെ സീറ്റിൽ ആളില്ലെങ്കിൽ….

നഗരമേഖലയിലെ തൊഴിലില്ലായ്മയിൽ കേരളം രണ്ടാമത്: റിപ്പോർട്ട് പുറത്തുവിട്ട് കേന്ദ്രം

നഗര മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയർന്ന സംസ്ഥാനങ്ങളിൽ കേരളത്തിന് രണ്ടാം സ്ഥാനമെന്ന് കേന്ദ്ര സർക്കാരിന്റെ കണക്ക്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം തയ്യാറാക്കിയ 2023 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പീരിയോഡിക് ലേബർ ഫോഴ്തസ് സർവ്വെയിലാണ് ഈ കണ്ടെത്തൽ. ഹിമാചൽ പ്രദേശാണ്….

ഇന്ന് നാല് ജില്ലകളിൽ നാല് ഡിഗ്രി വരെ ചൂട് കൂടും, യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു

സംസ്ഥാനത്ത് 4 ജില്ലകളില്‍ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ….

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം മെയ് മുതൽ നടപ്പാക്കിയേക്കും

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം മോട്ടോർ വാഹനവകുപ്പ് മെയ് മുതൽ നടപ്പാക്കിയേക്കും. ഇതനുസരിച്ചുള്ള പരിശോധനാകേന്ദ്രങ്ങൾകൂടി ഒരുക്കേണ്ടതുണ്ട്. എന്നാൽ, ഡ്രൈവിങ് സ്‌കൂൾ ഉടമകളാണോ സർക്കാരാണോ ഒരുക്കേണ്ടതെന്ന കാര്യത്തിൽ അനിശ്ചിതത്ത്വമുണ്ട്. പരിഷ്‌കാരം സംബന്ധിച്ച് നിർദേശമറിയിക്കാൻ ചുമതലപ്പെടുത്തിയ പത്തംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പഴയതുപോലെ ‘എച്ച്’ എടുത്ത്….

ജോസ് പുത്തൻകാല കോട്ടയം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്

കേരള കോൺഗ്രസ് എമ്മിലെ ജോസ് പുത്തൻ കാല കോട്ടയം ജില്ലാ പഞ്ചായത്ത് വെസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് സ്ഥാനാർത്ഥി റെജി എം ഫിലിപ്പോസിനെ പരാജയപ്പെടുത്തിയാണ് ജോസ് പുത്തൻകാല തിരഞ്ഞെടുക്കപ്പെട്ടത്. ജോസ് പുത്തൻ കാലയ്ക്ക് 14 വോട്ടും , യു….

പകൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

കടുത്ത ചൂടിൽ ഏറെ നേരം വാഹനം ഓടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്കു കാരണമാകുമെന്നു വിദഗ്‌ധർ. പകൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ ശ്രദ്ധ പുലർത്തണം. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ വെയിൽ കൈകളിലേക്ക് നേരിട്ട് അടിക്കാതെ മുഴുക്കൈ ഷർട്ട് ഇട്ടു വേണം ഓടിക്കാൻ. സ്ത്രീകളും മുഴുക്കൈ ഷർട്ട് ധരിക്കാത്തവരും….

ഇലക്ട്രൽ ബോണ്ട് ഭരണഘടനാവിരുദ്ധം; അസാധുവാക്കി സുപ്രീംകോടതി

ഇലക്ട്രൽ ബോണ്ട് കേസിൽ സുപ്രീംകോടതിയുടെ നിർണായക വിധി. ഇലക്ട്രൽ ബോണ്ട് അസാധുവാക്കി സുപ്രീംകോടതി. ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. 2018 മാർച്ചിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ പാസ്സാക്കിയതാണ് ഇലക്ടറൽ….

നാളെ ഭാരത് ബന്ദ്; കേരളത്തിൽ പ്രകടനം മാത്രം

കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും (എസ്കെഎം) വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ‘ഗ്രാമീൺ ഭാരത് ബന്ദ്’ ഫെബ്രുവരി 16-ന് രാവിലെ 6 മുതൽ വൈകിട്ടു 4 വരെ. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ 4 വരെ….

സിയുഇടി-യുജി പരീക്ഷ ഹൈബ്രിഡ് രീതിയിലേക്ക് മാറുന്നു

കേന്ദ്രസർവകലാശാല ഉൾപ്പെടെയുള്ള ദേശീയ സ്ഥാപനങ്ങളിലേക്കുള്ള ബിരുദപ്രവേശനത്തിനുള്ള സിയുഇടി – യുജി പരീക്ഷ ഹൈബ്രിഡ് രീതിയിൽ നടത്താൻ തീരുമാനമായി. ഈ വർഷം മുതലാണ് ഈ രീതി നടപ്പിലാക്കുന്നത്. രാജ്യത്തെ ഗ്രാമീണ മേഖലയിലേതുൾപ്പെടെ എല്ലാവർക്കും വീടിനടുത്ത് നിന്ന് തന്നെ പരീക്ഷയെഴുതാനായി ഇതിലൂടെ സാധിക്കും. 2022….