പാരസെറ്റമോൾ തൊട്ട് പ്രതിരോധ വാക്സിനുകൾ വരെ മരുന്നു വില കൂടി. കഴിഞ്ഞ വർഷം 2022 ൽ 12 ശതമാനം വർധവ് അനുവദിച്ചതിന് പുറമെയാണ് ഈ വർഷം വീണ്ടും വർധനവിന് അനുമതി നൽകിയിരിക്കുന്നത്. 2021 ൽ മരുന്നുകൾക്ക് 10 ശതമാനം വർധവ് അനുവദിച്ചിരുന്നതാണ്.
2024 മാര്‍ച്ച് 27 ലെ അറിയിപ്പ് പ്രകാരം മൊത്തവില സൂചിക അടിസ്ഥാനമാക്കി മരുന്ന് നിര്‍മാതാക്കള്‍ക്ക് എംആര്‍പി വര്‍ദ്ധിപ്പിക്കാം. ഇങ്ങനെ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിൽ നിന്ന് മുന്‍കൂർ അനുമതി ആവശ്യമില്ല.
പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യമരുന്നുകളുടെ വില ഇന്നു മുതല്‍ വര്‍ധിക്കുമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ)യാണ് അറിയിപ്പ് പുറത്തു വിട്ടത്. വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകൾ തുടങ്ങിയവയുടെ വിലയാണ് വര്‍ധിക്കുന്നത്.
പാരസെറ്റമോള്‍, അസിത്രോമൈസിന്‍, വിറ്റാമിനുകള്‍, കോവിഡ്-19 അണുബാധയെ ചികിത്സിക്കുന്നതിനുള്ള ചില മരുന്നുകള്‍, സ്റ്റിറോയിഡുകള്‍ എന്നിവയുള്‍പ്പെടെ 800ലധികം മരുന്നുകളുടെ വിലയാണ് അറിയിപ്പ് പ്രകാരം വര്‍ധിക്കുക.
2016 ൽ വാഗ്ദാനം പ്രകാരം മരുന്നുകളുടെ വില കുറച്ചിരുന്നു. എന്നാൽ പിന്നീട് അടുത്ത വർഷങ്ങളിലായി അടിക്കടി വില വർധവ് അനുവദിച്ചു. 1997 ലാണ് വില നിയന്ത്രണത്തിനും നിലവാരം ഉറപ്പാക്കുന്നതിനും നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി ചുമതലയേൽക്കുന്നത്.