കണ്ണൂർ: മംഗളൂരു-രാമേശ്വരം-മംഗളൂരു (16622/16621) പ്രതിവാര എക്സ്പ്രസ് റെയിൽവേ പ്രഖ്യാപിച്ചു. മംഗളൂരുവിൽ നിന്ന് ശനിയാഴ്ച രാത്രി 7.30ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച രാവിലെ 11.45-ന് രാമേശ്വരത്തെത്തും. ഞായറാഴ്ച തന്നെ മംഗളൂരുവിലേക്ക് മടക്ക സർവീസും നടത്തും. തിങ്കളാഴ്ച രാവിലെ 5.50-ന് മംഗളൂരുവിൽ എത്തും. എന്നാൽ സർവീസ് ആരംഭിക്കുന്ന തീയതി ഇരുവരെയും റെയിൽവേ പ്രഖ്യാപിച്ചിട്ടില്ല.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ദിണ്ടിഗൽ, മധുര, രാമനാഥപുരം ഉൾപ്പെടെ 12 സ്റ്റേഷനുകളിലാണ് മംഗളൂരു-രാമേശ്വരം സർവീസിന് സ്റ്റോപ്പുള്ളത്. 22 കോച്ചുകളുള്ള ട്രെയിനിൽ നാല് ജനറൽ കോച്ചുകളുമുണ്ട്. പളനി, മധുര, ഏർവാഡി തുടങ്ങിയ ക്ഷേത്രങ്ങളിലേക്കുള്ള ഭക്തജനങ്ങൾക്കും പുതിയ സർവീസ് വളരെയേറെ പ്രയോജനമാകും.