പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം – കിസാന്‍) യോജനയുടെ 16-ാമത്തെ ഗഡു വിതരണം ചെയ്തു. പിഎം കിസാന്‍ പദ്ധതിയുടെ 15-ാം ഗഡുവിതരണത്തിന് 2023 നവംബറിലാണ് അനുമതി നല്‍കിയിരുന്നത്.
2019ലാണ് പിഎം കിസാന്‍ നിധി യോജന കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. പിഎം-കിസാന്‍ പദ്ധതിയ്ക്ക് കീഴില്‍ ഇതുവരെ സര്‍ക്കാര്‍ 2.75 ലക്ഷം കോടി രൂപ ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.
പിഎം-കിസാന്‍ യോജനയിലൂടെ അര്‍ഹരായ കര്‍ഷകര്‍ക്ക് നാല് മാസം കൂടുമ്പോള്‍ 2000 രൂപയാണ് നല്‍കി വരുന്നത്. ഒരു വർഷം 6000 രൂപയാണ് ഗഡുക്കളായി കര്‍ഷകരിലെത്തിക്കുന്നത്. വര്‍ഷത്തില്‍ മൂന്ന് തവണയായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലാണ് തുകയെത്തുന്നത്.
ഗുണഭോക്താക്കളാണോ എന്ന് എങ്ങനെ പരിശോധിക്കാം?
- പിഎം-കിസാന്‍ പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
- know your status എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ രജിസ്ട്രേഷന്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. ക്യാപ്ച കോഡ് കൂടി ടൈപ്പ് ചെയ്ത ശേഷം get data ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
- നിങ്ങള്‍ പദ്ധതിയ്ക്ക് അര്‍ഹരാണോ എന്ന വിവരം അടങ്ങുന്ന സ്‌ക്രീന്‍ തെളിയും
ഗുണഭോക്താക്കളുടെ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം?
- പിഎം-കിസാന്‍ പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
- beneficiary list എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
- സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, വില്ലേജ് എന്നീ വിവരങ്ങള്‍ നല്‍കുക.
- get report ല്‍ ക്ലിക്ക് ചെയ്യുക.
ഇത്രയും ചെയ്താല്‍ ഗുണഭോക്താക്കളുടെ പട്ടിക സ്‌ക്രീനില്‍ ദൃശ്യമാകും. കൂടാതെ 155261, 01124300606 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചും വിവരങ്ങള്‍ അറിയാവുന്നതാണ്.