പിഎസ്‌സി: തസ്തികകളിലേക്ക് അപേക്ഷിച്ചാൽ മാത്രം പോരാ, തെളിവ് സൂക്ഷിക്കണം

സര്‍ക്കാര്‍ ജോലിക്കായി ഒട്ടേറെ തസ്തികകളിലേക്ക് അപേക്ഷ നൽകി പരീക്ഷകൾക്കായി കാത്തിരിക്കുകയാണ് ഉദ്യോഗാർഥികൾ. എൽപി–യുപി അധ്യാപക നിയമനം, എസ്ഐ, പഞ്ചായത്ത് സെക്രട്ടറി, ഓഫിസ് അസിസ്റ്റന്റ്, സിവിൽ പോലീസ് ഓഫീസർ, വിമൻ സിവിൽ പോലീസ് ഓഫീസർ, വിമൻ സിവിൽ പോലീസ് ഓഫീസർ തുടങ്ങിയ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകൾക്കായുള്ള കാത്തിരിപ്പിനിടെ മറക്കാതെ ചെയ്യേണ്ട ഒരു കാര്യം ഓർമിപ്പിക്കട്ടെ.

ഇത്രയേറെ തസ്തികകളിലേക്ക് ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ അപേക്ഷി ക്കുന്ന തിരക്കിനിടെ സാങ്കേതികത്തകരാറോ സൈറ്റ് അപ്ഡേഷനിലെ പിഴവോ എന്തും സംഭവിക്കാം. അതിനാല്‍, നിങ്ങൾ അപേക്ഷിച്ചിരുന്നു എന്നു തെളിയിക്കാനായി അപേക്ഷയുടെ പ്രിന്റ് എടുക്കുകയോ സ്ക്രീൻഷോട്ട് സേവ് ചെയ്യുകയോ വേണം.

പ്രൊഫൈലിൽ കയറി ‘മൈ ആപ്ലിക്കേഷൻ’ ഓപ്ഷനിൽ നോക്കിയാൽ 2023, 2024 വർഷങ്ങളിൽ നിങ്ങൾ അപേക്ഷിച്ച എല്ലാ തസ്തികകളിലേയും അപേക്ഷ ഓരോ ഫയലായി കാണാം. ഈ ഫയലിനു നേരെയുള്ള പ്ലസ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ അപേക്ഷിച്ച തസ്തികയുടെ പേരും ഇടതുവശത്തായി പ്ലസ് ചിഹ്നവും കാണാം. ഈ പ്ലസ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ പിഡിഎഫ് ലഭിക്കും. ഇത് ഓപ്പൺ ചെയ്ത് സ്ക്രീൻഷോട്ട് എടുത്തുവയ്ക്കാം, അല്ലെങ്കിൽ പ്രിന്റ് എടുത്തു സൂക്ഷിക്കാം.