സംസ്ഥാനത്തെ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള ബയോമെട്രിക് മസ്റ്ററിംഗ് സമയപരിധി 30 വരെ നീട്ടി. ഒക്ടോബർ 31ന് നിലവിലെ മസ്റ്ററിംഗ് കാലാവധി തീർന്നിരുന്നു. ലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്ക് നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇളവ്.
3,32,417 സാമൂഹ്യസുരക്ഷാപെൻഷൻ ഗുണഭോക്താക്കളും 2,88,728 വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുമടക്കം 6,21,145 പേർ മസ്റ്ററിംഗ് നടത്താൻ ബാക്കിയുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴി സൗജന്യമായാണ് ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടത്. മസ്റ്ററിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ പെൻഷൻ തടസപ്പെട്ടേക്കും.
