ദേശീയടീമിലെ തന്റെ അവസാന മത്സരത്തിനായി ലയണല്‍ മെസി. എതിരാളികള്‍, വേദി, അദ്ദേഹം ധരിക്കുന്ന 10-ാം നമ്പർ ജേഴ്സി ഈ മത്സരത്തിലെ എല്ലാം സവിശേഷതകള്‍ ഏറെയുള്ളതാണ്. മനോഹരമായൊരു യാത്രയയപ്പാണ് തങ്ങളുടെ ഇതിഹാസ നായകനായി അർജന്റീന ഒരുക്കിയിരിക്കുന്നത്. സ്വർണ നിറത്തില്‍ പേരും 10 എന്ന നമ്പറും സവിശേഷമായി കൊടുത്തിട്ടുള്ള ജേഴ്സിയുമായിരിക്കും മത്സരത്തില്‍ അദ്ദേഹം ധരിക്കുക. ഇതിന്റെ ചിത്രങ്ങളും വിഡിയോയും നേരത്തെ തന്നെ പുറത്തു വന്നിട്ടുണ്ട്.
പടിഞ്ഞാറന്‍ ആഫ്രിക്ക രാജ്യമായ ബെനിന്‍ ആണ് അര്‍ജന്റീനയുടെ എതിരാളികള്‍. 2026-ഫിഫ ലോക കപ്പിലെ ഫൈനല്‍ മത്സരത്തിന് ശേഷം ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന മെസ്സി ബെനിനെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തോടെ ദേശീയ ടീമിനോട് വിടപറയാന്‍ തീരുമാനിക്കുകയായിരുന്നു.
മെസിയുടെ വിടവാങ്ങൽ മത്സരം ബുധാനാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് നടക്കുന്നത്. അച്ഛന്റെ വിയോഗത്തിന് പിന്നാലെ ഓഗസ്റ്റ് മുപ്പത്തിയൊന്നിനായിരുന്നു മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനം. ഇതിഹാസ താരത്തിന് അര്‍ഹമായ യാത്രയപ്പ് നല്‍കാനാണ് അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് ബെനിനെതിരായ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ആരാധകർക്ക് സീ സ്പോർട്സ് ചാനലിലൂടെയും സീ5 ആപ്പിലൂടെയും മത്സരം തത്സമയം കാണാം.
