കെഎസ്ആർടിസി വാട്സ്ആപ്പ് ബുക്കിങ് ആരംഭിച്ചു. 9447071021 എന്ന വാട്സ്ആപ്പ് നമ്പർ വഴി യാത്രക്കാർക്ക് ഇനി ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് എടുക്കാനുള്ള വാട്സ്ആപ്പ് ടിക്കറ്റ് ബുക്കിങ്ങ് സംവിധാനം ഗതാഗത മന്ത്രി സി പി ജോൺ ആണ് ഉദ്ഘാടനം ചെയ്തത്.
നേരത്തെ ente ksrtc ആപ്പും മറ്റ് സ്വകാര്യ ആപ്പുകളുമാണ് ടിക്കറ്റ് ബുക്കിങിനായി യാത്രക്കാർ ആശ്രയിച്ചിരുന്നത്. ഇനി മുതൽ മറ്റ് ആപ്പുകളുടെ സഹായമില്ലാതെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവും. എ ഐ അധിഷ്ഠിത വാട്സാപ്പ് ടിക്കറ്റ് ബുക്കിങ്ങിൽ മലയാളം, ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകൾ ലഭിക്കും.
ടിക്കറ്റ് ബുക്കിങ്ങിന് ചെയ്യേണ്ടത് ഇത്രമാത്രം
ആദ്യം 9447071021 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ഒരു hi അയക്കുക
തുടർന്ന് എവിടെ നിന്ന് എവിടെക്കാണ് യാത്ര ചെയ്യേണ്ടതെന്നും എത്ര യാത്രക്കാരുണ്ടെന്നും യാത്രാ തീയതിയും നൽകുക
അടുത്തതായി ബസുകളുടെ ലീറ്റ് വരും. അതിൽ നിന്നും ഏത് ബസ് വേണമെന്നും തെരഞ്ഞെടുക്കാം.
തുടർന്ന് ഏത് സീറ്റ് വേണമെന്നും തെരഞ്ഞെടുക്കുക
യാത്രക്കാരുടെ പേരും വയസും ലിംഗവും നൽകുക
കൊടുത്ത വിവരങ്ങൾ അടങ്ങിയ മെസേജ് വരും. അതിൽ confirm & pay കൊടുത്താൽ പണം അടയ്ക്കാനാവും
പണം അടയ്ക്കുന്നതിലൂടെ ഇ- ടിക്കറ്റ് വാട്സ്ആപ്പിൽ ലഭ്യമാകും.
