ചിങ്ങം എത്താറായിട്ടും സ്വർണവില മുകളിലേക്ക് തന്നെ,​ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ് തുടരുന്നു. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,040 രൂപയായി. രണ്ട് ദിവസം മുമ്പുവരെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്നലെ മുതൽ ട്രെൻഡ് മാറി. ഇന്നലെയും ഗ്രാമിന് 75 രൂപ കൂടിയിരുന്നു.

രാജ്യാന്തര വിപണിവില രാവിലെ ഉയർന്നതാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിലെ തുടർച്ചയായ മാറ്റവും സുരക്ഷിത നിക്ഷേപമെന്ന നിലയിലുള ആവശ്യക്കാരുടെ വർദ്ധനയുമാണ് സ്വർണവില ഉയരാൻ കാരണമായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ക്രൂഡോയിൽ വില താഴ്ന്നതും സ്വർണവില ഉയരാൻ കാരണമായി. വെള്ളിവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 235 രൂപയാണ്.