സിനിമ സീരിയൽ താരം സന്തോഷ് കെ നായർ അപകടത്തിൽ അന്തരിച്ചു. എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് ആയിരുന്നു അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവയാണ് മരണം സംഭവിച്ചത്.
കാറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മി, പാർസൽ ലോറി ഡ്രൈവർ സുധീഷ് എന്നിവർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. 1982ല്‍ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രമാണ് സന്തോഷിന്റെ ആദ്യ ചിത്രം. പിന്നീടങ്ങോട്ട് നൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിയേറ്ററില്‍ വിജയമായ വിജയമായ മോഹിനിയാട്ടം ആയിരുന്നു അവസാന സിനിമ. വില്ലന്‍, നായകന്, സഹനടന്‍, ഹാസ്യനടന് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വേഷങ്ങളില്‍ അദ്ദേഹം തിളങ്ങി.
