ഒറ്റയടിക്ക് കൂടിയത് 2320 രൂപ; കേരളത്തിലെ സ്വർണ നിരക്കുകൾ അറിയാം

സംസ്ഥാനത്ത് സ്വ‌‍‌‍‍‌ർണ വില കുത്തനെ ഉയ‍ർന്നു. ഇന്ന് 22കാരറ്റ് ഒരു പവൻ സ്വ‌‍ർണത്തിന് 2320 രൂപ വ‌ർധിച്ച് 1,20,800 രൂപയിലാണ് ഇന്ന് കേരളത്തിൽ വ്യാപാരം നടക്കുന്നത്. അതായത് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 295 രൂപ കൂടി 15,100 രൂപയായി. ഇന്നലെ ഒരു പവൻ സ്വ‍‌ർണത്തിന് 1,18,480 രൂപയായിരുന്നു വില. അതിന് മുൻപത്തെ ദിവസം രാവിലെയും ഉച്ചക്കും തുട‌ർച്ചയായി സ്വ‌‌ർണ വില കുറയുകയായിരുന്നു. ഇപ്പോൾ വീണ്ടും സ്വ‌ർണ വിലയിൽ ഉയ‍‌ർച്ചയാണ് ഉണ്ടായിരിക്കുന്നത്.

​ഇന്നത്തെ വിപണി നിരക്കുകൾ ഒറ്റനോട്ടത്തിൽ:

​22 കാരറ്റ് സ്വർണം: ഗ്രാമിന് ₹15,100 രൂപ | പവന് ₹1,20,800 രൂപ

​18 കാരറ്റ് സ്വർണം: ഗ്രാമിന് ₹12,405 രൂപ | പവന് ₹99,240 രൂപ

14 കാരറ്റ് സ്വർണം: ഗ്രാമിന് ₹9,660 രൂപ| പവന് ₹77,280 രൂപ

​9 കാരറ്റ് സ്വർണം: ഗ്രാമിന് ₹6,225 രൂപ | പവന് ₹49,800 രൂപ

സംസ്ഥാനത്ത് വെളളി നിരക്കുകളും മാറിയിട്ടുണ്ട്. ഒരു ​ഗ്രാം വെള്ളിക്ക് 15 രൂപ കൂടി ഇന്ന് 295 രൂപക്കാണ് വ്യാപാരം നടക്കുന്നത്. 10 പവൻ വെള്ളി ലഭിക്കാൻ ഇന്ന് 2,950 രൂപ നൽകണം.