യു.ടി.എസ്. ആപ്പ് 28 വരെ മാത്രം; ടിക്കറ്റ് ബുക്കിങ് ഉൾപ്പടെയുള്ള സേവനങ്ങൾ ഇനി റെയിൽ വൺ ആപ്പിൽ

റെയിൽവേ ആപ്പായ യു.ടി.എസ്. ഓൺ മൊബൈൽ ആപ്പ് (അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം) മാർച്ച് ഒന്നുമുതൽ കിട്ടില്ല. ആപ്പ് റെയിൽവേ പിൻവലിക്കും. ജനുവരി ഒന്നുമുതൽ യു.ടി.എസ്. ആപ്പിൽ സീസൺ ടിക്കറ്റ് സേവനം പിൻവലിച്ചിരുന്നു. ഈ സംവിധാനം ഡിസേബിൾഡ് ആക്കിയതിനാൽ നിലവിൽ സീസൺ ടിക്കറ്റ് എടുക്കാനോ പുതുക്കാനോ സാധിക്കില്ല. എല്ലാ സേവന ആപ്പുകളെയും ഉൾപ്പെടുത്തി റെയിൽവേ ഏകീകരിച്ച ആപ്പായ റെയിൽ വണ്ണിൽ ആയിരിക്കും എല്ലാ സേവനങ്ങളും ലഭിക്കുക. നിലവിൽ യു.ടി.എസ്. ആപ്പിൽ റെയിൽ വാലറ്റ് ബാലൻസുള്ളത് നഷ്ടപ്പെടില്ല. റെയിൽ വൺ ആപ്പിൽ നിലനിൽക്കും.

റെയിൽ വൺ ആപ്പിലൂടെ അൺ റിസർവ്ഡ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മൂന്നുശതമാനം കാഷ്ബാക്ക് ലഭിക്കും. ജൂലായ് 14 വരെയാണ് ഈ പ്രയോജനം ലഭിക്കുക. റിസർവ്-അൺ റിസർവ്ഡ് ടിക്കറ്റ്, സീസൺ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, ഐആർസിടിസി വഴി ഭക്ഷണം ബുക്ക് ചെയ്യൽ, അന്വേഷണം, പരാതികൾ ഉൾപ്പെടെ റെയിൽ വൺ ആപ്പിൽ ലഭിക്കും. ഫെബ്രുവരി 28 വരെ യു.ടി.എസ്. വഴി സീസൺ ടിക്കറ്റ് എടുത്തവർക്ക് ‘ഷോ ടിക്കറ്റിൽ’ അത് നിലനിൽക്കും.