സ്കൂൾ അർധവാർഷിക പരീക്ഷ തുടങ്ങി; എഴുത്ത് പരീക്ഷയ്ക്ക് 30% മിനിമം മാർക്ക്

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അർധ വാർഷിക പരീക്ഷ ആരംഭിച്ചു. എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷകൾ 23ന് അവസാനിക്കും. അന്നു തന്നെയാണ് ക്രിസ്മസ് അവധിക്കായി സ്കൂൾ അടയ്ക്കുന്നത്.

ഹയർ സെക്കൻഡറി പരീക്ഷകളിൽ ഒരെണ്ണം ക്രിസ്മ‌സ് അവധിക്കു ശേഷം ജനുവരി 6ന് ആണ്. 24 മുതൽ ജനുവരി 4 വരെയാണ് ക്രിസ്‌മസ്-പുതുവത്സര അവധി. 5ന് സ്‌കൂളുകൾ തുറക്കും.

എഴുത്ത് പരീക്ഷയ്ക്ക് 30% മാർക്ക് വേണമെന്ന മിനിമം മാർക്ക് സമ്പ്രദായം 5 മുതൽ 9 വരെ ക്ലാസുകളിൽ ഈ അധ്യയന വർഷവും 10-ാം ക്ലാസിൽ അടുത്ത അധ്യയന വർഷവും നടപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

10-ാം ക്ലാസ് വരെയുള്ള രണ്ടാം വോള്യം പാഠ പുസ്‌തകങ്ങളുടെയും ഹയർ സെക്കൻഡറി രണ്ടാംവർഷ ബ്രെയ്ലി പുസ്‌കങ്ങളുടെയും വിതരണം പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.