ഒരൊറ്റ ദിവസം കൂടിയത് 2,400 രൂപ: സ്വര്‍ണം പവന് 94,360 രൂപയായി

സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് പവന്‍റെ വില ഒറ്റയടിക്ക് 2,400 രൂപ കൂടി 94,360 രൂപയായി. 91,960 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിനാകട്ടെ 300 രൂപ വർധിച്ച് 11,795 രൂപയുമായി. ഇതോടെ ഒന്നര മാസത്തിനിടെ പവന്‍റെ വിലയിൽ 16,720 രൂപയുടെ വർധനവാണുണ്ടായത്.

ദിനംപ്രതിയെന്നോണം റെക്കോഡ് ഭേദിച്ചാണ് സ്വർണത്തിന്‍റെ കുതിപ്പ്. ഈ മുന്നേറ്റം തുടർന്നാൽ പവന് ഒരു ലക്ഷം രൂപ മറികടക്കാൻ ഇനി അധികദിനങ്ങൾ വേണ്ടിവരില്ല.

രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്‍റെ വില 4,124.79 ഡോളറായി. യുഎസ്-ചൈന വ്യാപാര സംഘർഷം വർധിച്ചതാണ് സ്വർണം നേട്ടമാക്കിയത്. യുഎസ് കേന്ദ്ര ബാങ്ക് നിരക്ക് കുറച്ചേക്കാനുള്ള സാധ്യത കൂടിയതും സ്വർണം നേട്ടമാക്കി.