ഫ്ലൈറ്റ് മോഡ്, വിമാനയാത്ര ചെയ്യുമ്പോള്‍ മാത്രം ഉപയോഗിക്കാറുള്ള ഒരു ഫീച്ചറാണ്. മൊബൈല്‍ ഫോണുകളുടെ റേഡിയോ സിഗ്നല്‍ എയര്‍ക്രാഫ്റ്റിന്റെ നാവിഗേഷന്‍ സംവിധാനത്തെ താറുമാറാക്കാതെ ഇരിക്കുന്നതിന് വേണ്ടിയാണ് വിമാനയാത്രയില്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാറുള്ളത്. ഈ ഫീച്ചര്‍ ഓണാക്കുന്നതോടെ ഡിവൈസുമായി ബന്ധപ്പെട്ട എല്ലാ വയര്‍ലെസ്സ് നെറ്റ്വര്‍ക്കുകളും പ്രവര്‍ത്തനരഹിതമാകും. ഫ്ലൈറ്റ് മോഡുകൊണ്ട് വേറെയും ചില ഉപകാരങ്ങളുണ്ട്. അതെന്താണെന്ന് നോക്കാം.
മോശം നെറ്റ്വര്‍ക്ക് കവറേജ് ഉള്ള പ്രദേശങ്ങളാണെങ്കില്‍ നിങ്ങളുടെ ഫോണ്‍ സിഗ്നല്‍ തിരഞ്ഞുകൊണ്ടേയിരിക്കും. ഇത് ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീരാന്‍ കാരണമാകും. ഇത്തരം സാഹചര്യങ്ങളില്‍ ഫ്ലൈറ്റ് മോഡില്‍ ഇടുകയാണെങ്കില്‍ ചാര്‍ജ് വളരെ നേരം നില്‍ക്കും
ഫോണ്‍ ചാര്‍ജ് ചെയ്യുന്ന സമയത്ത് ഫ്ലൈറ്റ് മോഡില്‍ ഇടുകയാണെങ്കില്‍ വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമത്രേ. കാരണം ആ സമയത്ത് നെറ്റ്വര്‍ക്കിലേക്ക് കണക്ട് ആകുന്നതിന് വേണ്ടി ഡിവൈസ് ശ്രമിക്കില്ല. 20-25 ശതമാനം വരെ ചാര്‍ജിങ് വേഗത വര്‍ധിക്കും എന്നാണ് ടെക്‌നീഷ്യന്‍മാര്‍ പറയുന്നത്.
