ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച ഡൽഹിയിൽ നടക്കാൻ ഇരിക്കെ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 360 പോയിന്റും നിഫ്റ്റി 104 പോയിന്റും ഉയർന്നു. നിഫ്റ്റിയുടെ എല്ലാ സെക്ടറും നേട്ടത്തിലാണ്. ഓട്ടോ, മീഡിയ, മെറ്റൽ, റിയൽറ്റി, ഓയിൽ എന്നിവയുടെ സൂചികകൾ ഉയർന്നു. വസ്ത്ര കയറ്റുമതി ഓഹരികളിലും കുതുപ്പ് തുടരുകയാണ്. രൂപയുടെ മൂല്യത്തിനും വർധന ഉണ്ടായിട്ടുണ്ട്. 17 പൈസ കൂടി ഒരു ഡോളറിന് 88 രൂപ 5 പൈസ എന്ന നിലയിലാണ് ഇപ്പോൾ വിനിമയം നടക്കുന്നത്.
ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ ആറാംഘട്ട ചർച്ചകൾ ഇന്ന് മുതൽ പുനരാരംഭിച്ചു. ഉഭയകക്ഷി ചർച്ചകൾക്കായി യുഎസ് വ്യപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ച്, ഇന്ത്യയിലെത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാൾ ആണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
