വാഹനം ഓടിക്കുന്നവരും ഉടമകളും ശ്രദ്ധിക്കാന്‍… മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്‌തോ?

സംസ്ഥാനത്ത് വാഹനം ഓടിക്കുന്നവരും ഉടമകളും മൊബൈല്‍ നമ്പര്‍ VAHAN (RC) & SARATHI അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹനവും വാഹന രേഖകളും സംബന്ധിച്ച് അപ്‌ഡേറ്റുകള്‍ കൃത്യമായി ലഭിക്കാന്‍ ഇതാവശ്യമാണെന്നും എംവിഡി അറിയിച്ചു.

വാഹന ഉടമയുടെ രേഖകള്‍ നിങ്ങളറിയാതെ മാറ്റാതിരിക്കാന്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍, ഒടിപി, അറിയിപ്പുകള്‍, ഇ ചലാന്‍ അറിയിപ്പുകള്‍, ലൈസന്‍സ് പുതുക്കല്‍ എന്നിവയ്ക്ക് സേവനം ഉപയോഗിക്കാമെന്നും കുറിപ്പില്‍ പറയുന്നു.

ആര്‍ ടി ഓഫീസ് സന്ദര്‍ശിക്കാതെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാം. QR കോഡ് സ്‌കാന്‍ ചെയ്‌തോ ലിങ്ക് ഉപയോഗിച്ചും മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാം. വെബ്‌സൈറ്റ് – https://vahan.parivahan.gov.in/mobileupdate/, https://sarathi.parivahan.gov.in/sarathis…/mobNumUpdpub.do