സംസ്ഥാനത്ത് ഇന്ന് സ്വർണവില റെക്കോർഡിട്ടു. ഒറ്റയടിക്ക് 760 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചതി ഇതോടെ സ്വർണവില മുക്കാൽ ലക്ഷം കഴിഞ്ഞു വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 75040 രൂപയാണ്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് ഒരു ലക്ഷം പിന്നിട്ടു. ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 3,400 ഡോളർ നിലവാരത്തിലാണ് വില.
ആഗോള വിപണിയിലെ വിലവർധനവാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. യുഎസുമായുള്ള വ്യാപാര തർക്കങ്ങളും ഡോളറിന്റെ മൂല്യമിടിവുമൊക്കെയാണ് ആഗോള വിപണിയിലെ വില വർധനവിന് പിന്നിൽ.
ഏപ്രിൽ 22ന് അന്താരാഷ്ട്ര സ്വർണ്ണവില 3500 ഡോളർ എന്ന റെക്കോർഡിൽ എത്തിയപ്പോൾ രൂപയുടെ വിനിമയ നിരക്ക് 84.75 ലായിരുന്നതിനാൽ സ്വർണ്ണവില 9310 രൂപയിലായിരുന്നു. ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81500 രൂപ നൽകേണ്ടിവരും.
