15-ാം നിയമസഭയുടെ 9-ാം സമ്മേളനം ഓഗസ്റ്റ് 7ന് ആരംഭിച്ച് 24ന് സമാപിക്കും.
സർക്കാർ ഇറക്കിയ ഓർഡിനൻസുകൾക്കു പകരമായി ബില്ലുകൾ പാസ്സാക്കും. അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലിയർപ്പിച്ച് 7ന് സഭ പിരിയും. 8, 9, 10, 11 തീയതികളിൽ നിയമനിർമ്മാണമായിരിക്കും അജണ്ട.
സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ മന്ത്രിമാർക്ക് ജില്ലകളിൽ പോകേണ്ടതിനാൽ 14നും 15ന് അവധിയായതിനാലും സഭ ചേരില്ല. 16, 17, 18 തീയതികളിലായിരിക്കും നിയമനിർമ്മാണം നടക്കുക.
21ന് ബജറ്റിൻമേലുള്ള ഉപധനാഭ്യർത്ഥന ചർച്ചയും 22, 23, 24 തീയതികളിൽ നിയമനിർമ്മാണവുമായിരിക്കുമെന്നും സമ്മേളന കലണ്ടർ സൂചിപ്പിക്കുന്നു.