സംസ്ഥാനത്ത് വൈദ്യുതി നിരക്ക്‌ കുറയും; ഫെബ്രുവരി മുതൽ യൂണിറ്റിന് 9 പൈസ കുറയും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഫെബ്രുവരി മുതൽ യൂണിറ്റിന് 9 പൈസ കുറയും. ഇന്ധന സർ ചാർജ് 19 ൽ നിന്നും 10 പൈസയായി കുറഞ്ഞതിനാലാണിത്.

സ്വമേധയാ പിരിക്കുന്ന 10 പൈസ/യൂണിറ്റിന് പുറമെ വരുന്ന ഇന്ധന സർചാർജ് റെഗുലേറ്ററി കമ്മീഷൻ്റെ അംഗീകാരത്തോടെ പിരിക്കാനും വ്യവസ്ഥ ചെയുന്നുണ്ട്. ഇങ്ങനെ പിരിക്കുന്ന ഇന്ധന സർചാർജ് ആണ് 9 പൈസ നിരക്കിൽ കമ്മീഷന്റെ അംഗീകാരത്തോടെ തുടർന്നു പോയിരുന്നത്.

ഒക്ടോബർ 2024 മുതൽ ഡിസംബർ 2024 വരെയുള്ള മാസങ്ങളുടെ ഇന്ധന സർചാർജജ് കുറഞ്ഞതാണ് ഇതിനു കാരണം. ആയതിനാൽ 2025 ഫെബ്രുവരിയിൽ 19 പൈസയിൽ നിന്നും 10 പൈസയായി ഇന്ധന സർചാർജ് കുറയുകയും ചെയ്യുന്നു. അതുകൊണ്ട് ഫെബ്രുവരി മാസം മുതൽ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസ കുറയും.