Skip to content
നമ്മുടെ നാട്
നമ്മുടെ നാട്
  • Latest News
    • Local News
  • Education
  • Career
  • Technology
  • Entertainment News
  • Sports
  • Business
  • Join Nammudenadu Whatsapp Groups
നമ്മുടെ നാട്

അക്കൗണ്ട് ഉടമകൾക്ക് 4 നോമിനികള്‍ വരെയാകാം; ബാങ്കിംഗ് നിയമ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

Posted on 4 December 20244 December 2024 by Web Desk

ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് അവരുടെ അക്കൗണ്ടുകളിൽ നാല് നോമിനികൾ വരെ ഉണ്ടായിരിക്കാൻ അനുവദിക്കുന്ന ബാങ്കിംഗ് നിയമ (ഭേദഗതി) ബിൽ, ലോക്‌സഭ പാസാക്കി. ധനമന്ത്രി നിർമല സീതാരാമൻ പൈലറ്റായി അവതരിപ്പിച്ച ബിൽ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ബില്ലിന്മേലുള്ള ചർച്ചയ്ക്ക് മറുപടിയായി, നിക്ഷേപകർക്ക് തുടർച്ചയായി അല്ലെങ്കിൽ ഒരേസമയം നാല് നോമിനികൾ വരെ നാമനിർദ്ദേശം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു, അതേസമയം ലോക്കർ ഉടമകൾക്ക് ഇതിനു കഴിയില്ലെന്നും തുടർച്ചയായ നോമിനേഷൻ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും ധനമന്ത്രി വ്യക്തമാക്കി.

ഒന്നിലധികം നോമിനികൾ വെക്കുന്നതിലൂടെ അക്കൗണ്ട് ഉടമ മരിച്ചാല്‍ നോമിനികള്‍ക്ക് എഫ്ഡി  നിയമതടസങ്ങളില്ലാതെ കൈകാര്യം ചെയ്യാന്‍ ഇതിലൂടെ സാധിക്കും. സമ്പാദിക്കുന്നയാളുടെ മരണശേഷം കുടുംബാംഗങ്ങള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് ഇത് വഴിയൊരുക്കും. കോവിഡിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ പലരും അപ്രതീക്ഷിതമായി മരിക്കുന്ന സാഹചര്യമുണ്ടായതോടെയാണ് നോമിനേഷന്‍റെ കാര്യത്തിലുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് കേന്ദ്രം തീരുമാനിച്ചത്.

നിലവിലെ ഭേദഗതിയിലൂടെ എഫ്ഡി അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെ വരെ ചേര്‍ക്കാന്‍ സാധിക്കും. മുമ്പ് ഒരാളെ മാത്രമായിരുന്നു നോമിനിയാക്കാന്‍ സാധിച്ചിരുന്നത്. ഒരേ സമയം നാല് നോമിനികളെ നിര്‍ദേശിക്കുകയാണെങ്കില്‍ അവര്‍ക്ക് ലഭ്യമാക്കേണ്ട തുകയുടെ ശതമാനം ഉടമ നേരത്തെ തന്നെ പരാമര്‍ശിക്കണം.  മക്കളെയോ ഭാര്യയെയോ അമ്മയെയോ നോമിനി ആക്കണമെങ്കില്‍, അക്കൗണ്ട് ഉടമയുടെ മരണത്തെ തുടര്‍ന്നോ നിക്ഷേപകന് തുക ക്ലെയിം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലോ അവര്‍ക്ക് ക്ലെയിം ചെയ്യാന്‍ കഴിയുന്ന ഷെയറിന്‍റെ ശതമാനം സൂചിപ്പിക്കേണ്ടതുണ്ട്. തുടര്‍ച്ചയായുള്ള നോമിനേഷനിലൂടെ ഒരു നിശ്ചിത മുന്‍ഗണനാ ക്രമത്തില്‍ നാല് നോമിനികളെ വയ്ക്കാന്‍ ഒരു നിക്ഷേപകനെ അനുവദിക്കുന്നു. മരണം കാരണമോ നിക്ഷേപകന് തുക ക്ലെയിം ചെയ്യാന്‍ കഴിയാത്ത ചില വ്യവസ്ഥകളിലോ നോമിനിക്ക് മുഴുവന്‍ തുകയും ക്ലെയിം ചെയ്യാന്‍ കഴിയും.

Posted Under Latest Newsbank account banking banking laws amendment bill

Post navigation

”വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്”; സന്ദേശം വ്യാജം
പ്രോബ-3 വിക്ഷേപണം മാറ്റി; കാരണം സാങ്കേതിക പ്രശ്നം

Recent Posts

  • വരുന്ന അഞ്ച് ദിവസവും കനത്ത മഴയ്ക്ക് സാദ്ധ്യത
  • പതിറ്റാണ്ടുകളുടെ സ്വപ്നം സഫലം: പെരുമ്പളം പാലം നാടിന് സമർപ്പിച്ചു
  • എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം, ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും
  • ആക്റ്റീവ് സിം ഫോണിലില്ലേ, ഇനി വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ പ്രവര്‍ത്തിക്കില്ല
  • മലയാളിയായ എസ് ശ്രുതിക്ക് 18-ാം റാങ്ക്; സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്

LATEST NEWS

  • വരുന്ന അഞ്ച് ദിവസവും കനത്ത മഴയ്ക്ക് സാദ്ധ്യത
  • പതിറ്റാണ്ടുകളുടെ സ്വപ്നം സഫലം: പെരുമ്പളം പാലം നാടിന് സമർപ്പിച്ചു
  • എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം, ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും
  • ആക്റ്റീവ് സിം ഫോണിലില്ലേ, ഇനി വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ പ്രവര്‍ത്തിക്കില്ല
  • മലയാളിയായ എസ് ശ്രുതിക്ക് 18-ാം റാങ്ക്; സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്
© നമ്മുടെ നാട് 2026
  • Latest News
    • Local News
  • Education
  • Career
  • Technology
  • Entertainment News
  • Sports
  • Business
  • Join Nammudenadu Whatsapp Groups