Skip to content
നമ്മുടെ നാട്
നമ്മുടെ നാട്
  • Latest News
    • Local News
  • Education
  • Career
  • Technology
  • Entertainment News
  • Sports
  • Business
  • Join Nammudenadu Whatsapp Groups
നമ്മുടെ നാട്

മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ടുകള്‍; അഞ്ച് വർഷംകൊണ്ട് പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയ പിഴ 8500 കോടി

Posted on 1 August 20241 August 2024 by Web Desk

ബാങ്ക് ആക്കൗണ്ടുകളിൽ മതിയായ ബാലൻസ് ഇല്ലെങ്കിൽ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്നും പിഴ ഈടാക്കാറുണ്ട്. ഇങ്ങനെ 2020 മുതൽ 2024 വരെ, മിനിമം ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെട്ട അക്കൗണ്ട് ഉടമകളിൽ നിന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയത് ഏകദേശം 8500 കോടി രൂപയാണ്. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരം വെളിപ്പെടുത്തിയത്.

അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തുന്നതിന് പിഴ ഈടാക്കേണ്ടതില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് കണക്കുകൾ പുറത്തുവന്നത്.

11 പൊതുമേഖലാ ബാങ്കുകളിൽ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് & സിന്ദ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ത്രൈമാസത്തിൽ ശരാശരി ബാലൻസ് നിലനിർത്താത്തതിന് ചാർജുകൾ ഈടാക്കുന്നുണ്ട്.

മറുവശത്ത്, ഇന്ത്യൻ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഉപഭോക്താക്കൾ ശരാശരി പ്രതിമാസ ബാലൻസ് പാലിക്കണമെന്നും വീഴ്ച വരുത്തുന്നവരിൽ നിന്ന് പിഴ ഈടാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

Posted Under Latest Newsaccount balance bank minimum balance

Post navigation

കേരള തീരം മുതൽ ന്യൂനമർദപാത്തി, രണ്ട് ദിവസം ശക്തമായ കാറ്റ്, 5 ദിവസം ഇടിമിന്നലോടെ കനത്ത മഴ
മനുഷ്യാവകാശ കമ്മീഷന്‍ ചെയർമാനായി; ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ചുമതലയേറ്റു

Recent Posts

  • അതിതീവ്രമഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്
  • ഗോൾഡ് ലോൺ എടുക്കാന്‍ സ്വര്‍ണം സ്വന്തമാണെന്നുള്ളതിന് രേഖ വേണം; കരട് നിര്‍ദേശങ്ങളുമായി ആര്‍ബിഐ
  • കൊവിഡ് വ്യാപനം; ഇന്ത്യയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
  • മുല്ലപ്പെരിയാർ: സുപ്രീം കോടതിയിൽ കേരളത്തിന് വീണ്ടും തിരിച്ചടി; മരം മുറിക്ക് അനുമതി
  • മഴക്കാല ഡ്രൈവിങ് സേഫാക്കാം

LATEST NEWS

  • അതിതീവ്രമഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്
  • ഗോൾഡ് ലോൺ എടുക്കാന്‍ സ്വര്‍ണം സ്വന്തമാണെന്നുള്ളതിന് രേഖ വേണം; കരട് നിര്‍ദേശങ്ങളുമായി ആര്‍ബിഐ
  • കൊവിഡ് വ്യാപനം; ഇന്ത്യയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
  • മുല്ലപ്പെരിയാർ: സുപ്രീം കോടതിയിൽ കേരളത്തിന് വീണ്ടും തിരിച്ചടി; മരം മുറിക്ക് അനുമതി
  • മഴക്കാല ഡ്രൈവിങ് സേഫാക്കാം
© നമ്മുടെ നാട് 2025
  • Latest News
    • Local News
  • Education
  • Career
  • Technology
  • Entertainment News
  • Sports
  • Business
  • Join Nammudenadu Whatsapp Groups