ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത് 298848 കുട്ടികൾ

അദ്ധ്യയന വർഷം ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത് 298848 കുട്ടികൾ. മുൻവർഷത്തേക്കാൾ 781 പേർ കൂടുതൽ. 2024-25 അദ്ധ്യയന വർഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കണക്കുകൾ പ്രകാരമാണിത്.

പൊതുവിദ്യാലയങ്ങളിൽ (സർക്കാർ, എയ്‌ഡഡ്) രണ്ട് മുതൽ പത്ത് വരെ ക്ലാസ്സുകളിലായി 34554 കുട്ടികൾ പുതുതായി ചേർന്നിട്ടുണ്ട്. സർക്കാർ, എയ്‌ഡഡ് മേഖലയിൽ ഏറ്റവുമധികം കുട്ടികൾ പ്രവേശനം നേടിയത് എട്ടാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലുമാണ്.

15596 കുട്ടികൾ എട്ടാം ക്ലാസ്സിൽ പുതുതായി പ്രവേശനം നേടി. 11,510 കുട്ടികൾ അഞ്ചാം ക്ലാസിലും. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ വിദ്യാലയങ്ങളിൽ എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിൽ പുതുതായി ചേർന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. എയ്‌ഡഡ് വിദ്യാലയങ്ങളിൽ മൂന്ന്, പത്ത് ക്ലാസ്സുകളിലൊഴികെ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനയുണ്ട്.

അംഗീകൃത അൺ എയ്‌ഡഡ് വിദ്യാലയങ്ങളിൽ രണ്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലും പുതുതായി ചേർന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചു. സർക്കാർ, എയ്‌ഡഡ്, അംഗീകൃത അൺ എയ്‌ഡഡ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലായി 3643607 കുട്ടികളാണുള്ളത്. ഇതിൽ 11,60,579 കുട്ടികൾ സർക്കാർ മേഖലയിലും 21,27,061 കുട്ടികൾ എയ്‌ഡഡ് മേഖലയിലും 3,57,967 കുട്ടികൾ അംഗീകൃത അൺ എയ്ഡഡ് മേഖലയിലുമാണ്.