ഇനി മുതൽ ശനിയാഴ്ചകളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തീര്‍പ്പു കല്‍പ്പിക്കാത്ത ലൈസന്‍സ് അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത് വേഗത്തിലാക്കാനാണ് ഈ പുതിയ നീക്കം.
നിലവില്‍ മൂവയിലരത്തിധികം അപേക്ഷകള്‍ തീര്‍പ്പു കല്‍പ്പിക്കാതെ കിടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ബാക്ക്ലോഗ് പരിഹരിക്കുന്നതിന് ഈ പരിശോധനകള്‍ നടത്താന്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലും (ആര്‍ടിഒ) സബ് ആര്‍ടിഒ ഓഫീസുകളിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ആകെയുള്ള 86 ആര്‍ടി ഓഫീസുകളില്‍ 36 എണ്ണത്തിലും മൂവായിരത്തിലധികം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. അതുകൊണ്ടുതന്നെ ഈ പുതിയ തീരുമാനം പ്രശ്നം പരിഹരിക്കാനും അപേക്ഷകര്‍ക്ക് അവരുടെ ലൈസന്‍സുകള്‍ ഉടനടി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. സമഗ്രമായ പരിശോധന ഉറപ്പാക്കാനും ഇനി ശനിയാഴ്ചകളിലും ആര്‍ടിഒകള്‍ പ്രവര്‍ത്തിക്കും. ശരിയായ റോഡ് ടെസ്റ്റ് പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് 15 മുതല്‍ 18 മിനിറ്റ് വരെ എടുക്കണമെന്ന് മന്ത്രി പറയുന്നു.