സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്ന ശക്തമായ മഴ 24 മണിക്കൂര്‍ കൂടി തുടരാന്‍ സാധ്യതയുണ്ടെന്ന് റവന്യൂമന്ത്രി കെ. രാജന് പറഞ്ഞു. നാളെ വൈകുന്നേരത്തോടെ ദുർബലമാകുന്ന മഴ 12ാം തീയതിയോടെ വീണ്ടും ശക്തമാകും. കളക്ടർമാരുമായി ദിവസവും രാവിലെ ആശയ വിനിമയം നടത്തുന്നു.
ഡാമുകളിലെ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ആശങ്ക ഇല്ല. വെള്ളം തുറന്നു വിട്ട് ഡാമുകളിൽ ജല ക്രമീകരണം നടത്തുന്നു. ഇടുക്കി, വയനാട്, കോട്ടയം ജില്ലയിലെ മലയോരങ്ങളിലേക്ക് അനാവശ്യ യാത്ര പാടില്ല. തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യരുത്. സർക്കാർ സജ്ജമാണ്.
അപകട സാധ്യതയുള്ള മേഖലകളിലെ മരങ്ങൾ മുറിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരോട് അവധി പിൻവലിച്ചെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.