വേതനം കിട്ടിയിട്ട് രണ്ട് മാസം പിന്നിട്ടതിനാല്‍ കടയടച്ച് സമരത്തിനൊരുങ്ങി റേഷൻ വ്യാപാരികൾ. സംസ്ഥാന റേഷൻ വ്യാപാരി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടകൾ 16ന് അടച്ചിടും. സെക്രട്ടേറിയറ്റ് പടിക്കൽ വ്യാപാരികൾ സമരവും നടത്തും.
നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. രണ്ടുമാസത്തെ വേതനമായ 70 കോടിയോളം രൂപയാണ് സർക്കാർ നൽകാനുള്ളത്. ഭക്ഷ്യവകുപ്പിൽ നിന്ന് കൃത്യമായി റിപ്പോർട്ട് ചെല്ലുന്നുണ്ടെങ്കിലും ധനകാര്യവകുപ്പ് കാണിക്കുന്ന അലംഭാവം കാരണമെന്ന് വേതനം ലഭിക്കാൻ താമസിക്കുന്നതെന്ന് വ്യാപാരികൾ ആരോപിക്കുന്നു.
പല വ്യാപാരികളും സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. 1000 രൂപയിൽ താഴെ മാസവരുമാനമുള്ള 3000 ഓളം റേഷൻ വ്യാപാരികൾ പ്രതിന്ധിയിലാണ്. അടുത്തമാസം മുതൽ 10 നകം മാസവേതനം നൽകണമെന്നും 2018ൽ നടപ്പാക്കിയ വേതനപാക്കേജ് പരിഷ്കരിക്കണമെന്നുമാണ് റേഷന്‍ വ്യാപാരികലുടെ പ്രധാന ആവശ്യം.