മെയ് 20,21,22 തീയതികളില്‍ 8 ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല

മെയ് 20,21, 22 തീയതികളിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. ആലുവക്കും അങ്കമാലിക്കും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് റെയിൽവേ അറിയിച്ചു. എട്ട് ട്രെയിനുകൾ പൂർണമായും എട്ടെണ്ണം ഭാഗികമായുമാണ് റദ്ദാക്കിയത്.

ഏഴ് ട്രെയിനുകൾ വൈകിയേ യാത്ര തുടങ്ങൂ. മെയ് 20ന് ഒരു ട്രെയിൻ പൂർണമായി റദ്ദാക്കിയിട്ടുണ്ട്.

പൂർണമായി റദ്ദാക്കുന്നവ

16649 മംഗളൂരു-നാഗർകോവിൽ പരശുറാം (മേയ് 20)
16349 കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി (മേയ് 21)
16343 തിരുവനന്തപുരം-മഥുര അമൃത (21)
16650 നാഗർകോവിൽ-മംഗളൂരു പരശുറാം (21)
12202 കൊച്ചുവേളി-ലോകമാന്യ തിലക് ഗരീബ് രഥ് (21)
12201 ലോകമാന്യ തിലക്- കൊച്ചുവേളി ഗരീബ് രഥ് (മെയ് 22)
16350 നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി (22)
16344 മഥുര-തിരുവനന്തപും അമൃത (22)

ഭാഗികമായി റദ്ദാക്കിയവ

തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് (16302) മേയ് 21ന് രാവിലെ 5.25ന് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. 21 ലെ ഷൊർണൂർ-തിരുവനന്തപുരം വേണാട് (16301) ഷൊർണൂരിന് പകരം എറണാകുളത്തുനിന്നാകും (വൈകീട്ട് 5.25) യാത്ര തുടങ്ങുക.

21ന് ഉച്ചക്ക് 1.25ന് പുറപ്പെടേണ്ട എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (12617) തൃശൂരിൽനിന്നാകും (ഉച്ചക്ക് 2.37) യാത്ര ആരംഭിക്കുക.

21 ലെ ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് (16127) എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.

21ലെ പാലക്കാട്-എറണാകുളം മെമു ചാലക്കുടിയിൽ യാത്ര അവസാനിപ്പിക്കും.

21ന് എറണാകുളത്തുനിന്ന് തിരിക്കേണ്ട എറണാകുളം-പാലക്കാട് മെമു ( 06798) ചാലക്കുടിയിൽനിന്ന് (വൈകീട്ട് 3.55) യാത്ര തുടങ്ങും

22ന് രാത്രി 11.15 ന് ഗുരുവായൂരിൽനിന്ന് തിരിക്കേണ്ട ഗുരുവായൂർ-ചെന്നൈ എഗ്മോർ (16128 ) 23ന് രാവിലെ 1.20ന് എറണാകുളത്തുനിന്ന് യാത്ര തുടങ്ങും.

22ലെ കണ്ണൂർ-എറണാകുളം എക്സ്പ്രസ് (16306) തൃശൂരിൽ യാത്ര അവസാനിപ്പിക്കും.