മികച്ച നടനായി അല്ലു അര്‍ജുൻ, ചിത്രം റോക്കട്രി, നടിമാര്‍ ആലിയയും കൃതിയും, ഇന്ദ്രൻസിന് ജൂറി പരാമര്‍ശം

അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടൻ അല്ലു അര്‍ജുൻ (ചിത്രം പുഷ്‍പ). മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത് ആലിയ ഭട്ടും (ചിത്രം: ഗംഗുഭായ് കത്തിയാവാഡി) കൃതി സനോണും. മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ഇന്ദ്രൻസിന് ഹോമിലൂടെ ലഭിച്ചു. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് റോക്കട്രി ദ നമ്പി ഇഫക്റ്റ്‍സിനും മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ഹോമിനും മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡിന് നായാട്ടിലൂടെ ഷാഹി കബീറിനും മികച്ച നവാഗത സംവിധായകനുള്ള പുരസ്‍കാരം മേപ്പടിയാനിലൂടെ വിഷ്‍ണു മോഹനും സ്വന്തമാക്കി.

പ്രധാനപ്പെട്ട അവാര്‍ഡുകള്‍ ചുവടെ

മികച്ച ചിത്രം: റോക്കട്രി ദ നമ്പി ഇഫക്റ്റ്‍
മികച്ച നടൻ: അല്ലു അര്‍ജുൻ (പുഷ്‍പ)
മികച്ച നടിമാര്‍: ആലിയ ഭട്ട്(ഗംഗുഭായ് കത്തിയാവാഡി), കൃതി സനോണ്‍(മിമി)
മികച്ച തിരക്കഥ: ഷാഹി കബീര്‍ (നായാട്ട്)
മികച്ച അവലംബിത തിരക്കഥ: സഞ്‍ജയ് ലീല ഭൻസാലി, ഉത്‍കര്‍ഷനി വസിഷ്‍ത (ഗംഗുഭായ് കത്തിയവാാഡി)
മികച്ച നടനുള്ള പ്രത്യേക പുരസ്‍കാരം: ഇന്ദ്രൻസ് (ഹോം)
മികച്ച മലയാള ചിത്രം: ഹോം
മികച്ച പരിസിഥിതി ചിത്രം: ആവാസവ്യൂഹം
മികച്ച നവാഗത സംവിധായകൻ: വിഷ്‍ണു മോഹൻ
മികച്ച സംവിധായകൻ: നിഖില്‍ മഹാജൻ
മികച്ച ജനപ്രിയ ചിത്രം: ആര്‍ആര്‍ആര്‍
മികച്ച സിങ്ക് സൗണ്ട്: അരുണ്‍ അശോക്, സോനു കെ പി(ചവിട്ട്)
മികച്ച പശ്ചാത്തല സംഗീതം: കീരവാണി (ആര്‍ആര്‍ആര്‍)
മികച്ച ജനപ്രിയ ചിത്രം: ആര്‍ആര്‍ആര്‍
മികച്ച സംഗീത സംവിധാനം: പുഷ്‍പ
മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി: കിംഗ് സോളമൻ (ആര്‍ആര്‍ആര്‍)