ജൂലൈ ഒന്നുമുതൽ ഏഴുവരെയുള്ള പ്രാഥമിക കണക്കനുസരിച്ച് കോട്ടയം ജില്ലയിൽ കാലവർഷക്കെടുതിയിൽ കെഎസ്ഇബിക്ക് 3.33 കോടി രൂപയുടെ നഷ്ടം. കോട്ടയം സർക്കിളിൽ പള്ളം, ചങ്ങനാശേരി, വൈക്കം ഡിവിഷനുകളിലായി 67,224 കണക്ഷനുകൾക്ക് തകരാറിലായി. 265 പോസ്റ്റുകൾ ഒടിഞ്ഞു. 764 ഇടങ്ങളിൽ വൈദ്യുത ലൈൻ പൊട്ടിവീണു. 307 ട്രാൻസ്‌ഫോർമറുകൾക്ക് തകരാറിലായി. 1.97 കോടി രൂപയുടെ നഷ്ടമാണ് കോട്ടയം സർക്കിളിൽ കണക്കാക്കിയിട്ടുള്ളത്.
പാലാ, പൊൻകുന്നം ഡിവിഷനുകൾ ഉൾപ്പെടുന്ന പാലാ സർക്കിളിലെ 322 ട്രാൻസ്‌ഫോർമറുകൾക്ക് തകരാർ സംഭവിച്ചു. 60 ഇടങ്ങളിൽ വൈദ്യുതലൈൻ പൊട്ടിവീണു. 145 പോസ്റ്റുകൾ ഒടിഞ്ഞു. 1.35 കോടി രൂപയാണ് നഷ്ടം.