ഒരാഴ്ച്ചകൊണ്ട് കൂപ്പുകുത്തി സ്വർണവില; സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം

സ്വർണവിലയിലെ ഇടിവ് തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില കുത്തനെ ഇടിയുകയാണ്. 1880 രൂപയാണ് ഒരാഴ്ചകൊണ്ട് സംസ്ഥാനത്ത് സ്വർണത്തിന് കുറഞ്ഞത്. ഇതോടെ ആറ് മാസത്തെ ഏറ്റവും വലിയ ഇടിവിലാണ് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42080 രൂപയാണ്. ഇതേ രീതിയിൽ ഇടിവ് തുടരുകയാണെങ്കിൽ നാളെ വില 42000 ത്തിന് താഴേക്ക് എത്തിയേക്കും.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5260 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4348 രൂപയുമാണ്. വെള്ളിയുടെ വിലയിൽ രണ്ട് രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 4 രൂപ കുറഞ്ഞു. വിപണി വില 74 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.