വിദ്യാർഥികളുടെ യാത്രാസൗജന്യത്തെ കുറിച്ച് പഠിക്കുന്ന സമിതിയോട് വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. ആസൂത്രണ ബോർഡ് അംഗം ഡോ. രവി രാമൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ഉയർത്തണമെന്ന ആവശ്യവുമായി ബസുടമകളുടെ സംഘടനകൾ രംഗത്തുവന്നിരുന്നു.
വിദ്യാർഥി കൺസഷൻ: റിപ്പോർട്ട് ഉടൻ
