ലഹരി മരുന്നുകളുടെ ഉപയോഗം മഹാവ്യാധിയായി സമൂഹത്തിൽ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ലഹരിയുടെ ഉപയോഗത്തിനും വിതരണത്തിനും ഇന്ന് പ്രായ- ലിംഗ ഭേദങ്ങൾ ഒന്നുമില്ലാതെയായിരിക്കുന്നു. ഈ വിപത്തിനെ മറികടക്കേണ്ടത് മാനവരാശിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് അത്യന്താപേക്ഷിതമാണ്. മയക്കുമരുന്നിനെതിരെ മൗനം പാലിക്കുമ്പോൾ നമ്മളും മയക്കുമരുന്നു കച്ചവടത്തിൽ പങ്കാളികളാവുകയാണ്. അതിനാൽ നമ്മുടെ കുടുംബത്തിലുള്ള ഒരാൾ ആണെങ്കിൽ പോലും ലഹരി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാല്‍ അത് അവരുടെയും സമൂഹത്തിന്റെയും രക്ഷയെ മാനിച്ച് ആ വിവരം അപ്പോൾ തന്നെ അധികാരികളെ അറിയിക്കാന്‍ നമ്മള്‍ ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു.
വിദ്യാലയങ്ങളിലോ ജോലിസ്ഥലങ്ങളിലോ സുഹൃത്തുക്കൾക്കിടയിലോ പൊതുഇടങ്ങളിലോ ലഹരി ഉപയോഗം ശ്രദ്ധയിൽ പെടുകയാണെങ്കിൽ കേരള പോലീസിന്‍റെ ആന്‍റി നര്‍ക്കോട്ടിക്ക് ആര്‍മിയെ അറിയിച്ചുകൊണ്ട് ലഹരിക്കെതിരെയുള്ള പോരാട്ടത്തിനായി നാം മുന്നിട്ടിറങ്ങണം.
കേരള പോലീസിന്‍റെ 9995966666 (യോദ്ധാവ്) എന്ന നമ്പറിലേക്ക് ലഹരിക്കെതിരെയുള്ള വിവരങ്ങൾ അറിയിക്കാം. സന്ദേശം അയക്കുന്ന ആളുകളുടെ ഐഡന്റിറ്റി പൂർണമായും രഹസ്യമായിരിക്കും. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ അത് ഫോട്ടോ, വീഡിയോ, ടെക്സ്റ്റ്, വോയിസ് എന്നിങ്ങനെ ഏത് രൂപത്തിലുള്ളവയും 9995966666 എന്ന വാട്സ്ആപ്പ് നമ്പറിലൂടെ പോലീസിന് കൈമാറാവുന്നതാണ്.