ഭൗതിക ശാസ്ത്ര നൊബേൽ 3 പേർക്ക്

2023ലെ ഭൗതിക ശാസ്ത്ര നൊബേൽ 3 പേർക്ക്. യുഎസ് ഗവേഷകൻ പിയറി അഗോസ്തിനി, ജർമൻ ഗവേഷകൻ ഫെറൻ ക്രൗസ്, സ്വീഡിഷ് ഗവേഷക ആൻ ലൂലിയെ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഭൗതിക ശാസ്ത്ര നൊബേൽ നേടുന്ന അഞ്ചാമത്തെ വനിതയാണ് ആൻ. ഇലക്ട്രോൺ ഡൈനാമിക്സ് പഠനവുമായി ബന്ധപ്പെട്ട പരീക്ഷണത്തിനാണ് പുരസ്കാരം.