ഡെങ്കിപ്പനി നാല് തരത്തിലുള്ള വൈറസുകളാണ് പരത്തുന്നത്. സാധാരണ ഡെങ്കിപ്പനി വരുമ്പോൾ പനിയുടെ ലക്ഷണങ്ങളോടൊപ്പം ചെറിയ ചില മാറ്റങ്ങൾ മാത്രമേ ശരീരത്തിൽ കാണുകയുള്ളൂ. മതിയായ ചികിത്സ ലഭിച്ചാൽ അത്ര കുഴപ്പമില്ലതെ മാറുകയും സാധാരണ ജീവിതത്തിലേക്ക് എത്താൻ സാധിക്കുകയുംചെയ്യും.
എന്നാൽ, ഡെങ്കി ഷോക്ക് സിൻഡ്രോം എന്ന അവസ്ഥയിലാണെങ്കിൽ സാധാരണ പനിയുടെ ലക്ഷണങ്ങൾക്ക് പുറമേ ശരീരമാസകലം വേദന ഉണ്ടാവുകയും രക്തസമ്മർദ്ദത്തിൽ കാര്യമായ കാര്യമായ വ്യത്യാസമുണ്ടാവുകയും ചെയ്യും.
ഡെങ്കിപ്പനിയുടെ ഏറ്റവും മോശമായ അവസ്ഥയാണ് ഡെങ്കി എമറാജിക് ഫീവർ. ഡെങ്കി മൂന്ന്, നാല് എന്നീ വിധത്തിൽപ്പെട്ട വൈറസുകളിൽ നിന്നുള്ള പനിയാണ് ബാധിച്ചിരിക്കുന്നതെങ്കിൽ ഈ പറയുന്ന അവസ്ഥയിലേക്ക് ആദ്യമേതന്നെ രോഗി എത്തും. കൃത്യമായ ചികിത്സയും കൃത്യമായ പരിചരണവും ഈ അവസ്ഥയിൽ അനിവാര്യം. ഏറ്റവുംകൂടുതൽ മരണനിരക്ക് ഉള്ളത് ഈ അവസ്ഥയിലാണ്.