​ട്രെയിൻ നിയന്ത്രണം: തിരുച്ചിറപ്പള്ളി ഇന്റർസിറ്റി ചൊവ്വാഴ്ച ഭാഗികമായി റദ്ദാക്കി

മധുര ഡിവിഷനിലെ കടമ്പൂരിൽ സബ്‌വേ നിർമാണത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ച ഇതുവഴി ട്രെയിൻ നിയന്ത്രണം. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്യുമെന്ന്‌ റെയിൽവേ അറിയിച്ചു.

ചൊവ്വാഴ്‌ച ത്തെ തിരുച്ചിറപ്പള്ളി ജങ്‌ഷൻ– തിരുവനന്തപുരം സെൻട്രൽ പ്രതിദിന ഇന്റർസിറ്റിഎക്‌സ്‌പ്രസ്‌ (22627) വിരുദുനഗർ ജങ്‌ഷനിൽ യാത്ര അവസാനിപ്പിക്കും. അന്നേ ദിവസത്തെ തിരുവനന്തപുരം സെൻട്രൽ– തിരുച്ചിറപ്പള്ളി ജങ്‌ഷൻ പ്രതിദിന ഇന്റർസിറ്റി എക്‌സ്‌പ്രസ്‌ (22628) വിരുദുനഗറിൽനിന്നായിരിക്കും പുറപ്പെടുക.

കോയമ്പത്തൂർ ജങ്‌ഷൻ- നാഗർകോവിൽ ജങ്‌ഷൻ പ്രതിദിന എക്‌സ്‌പ്രസ്‌ (16322) ദിണ്ഡിഗലിൽ യാത്ര അവസാനിപ്പിക്കും. നാഗർകോവിൽ ജങ്‌ഷൻ– കോയമ്പത്തൂർ ജങ്‌ഷൻ പ്രതിദിന എക്‌സ്‌പ്രസ്‌ (16321) ദിണ്ഡിഗലിൽനിന്നായിരിക്കും.

ഇന്ന് രാത്രി 11ന്‌ പുറപ്പെടുന്ന താംബരം- നാഗർകോവിൽ ജങ്‌ഷൻ അന്ത്യോദയ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (20691) ദിണ്ഡിഗൽ ജങ്‌ഷനിൽ യാത്ര അവസാനിപ്പിക്കും. നാഗർകോവിൽ ജങ്‌ഷൻ– താംബരം അന്ത്യോദയസൂപ്പർഫാസ്‌റ്റ്‌ (20692) ദിണ്ഡിഗലിൽനിന്നായിരിക്കും.

ഇന്ന് രാത്രി 11.15ന്‌ ഗുരുവായൂരിൽ നിന്ന്‌ പുറപ്പെടുന്ന ഗുരുവായൂർ- ചെന്നൈ എഗ്‌മൂർ പ്രതിദിന എക്‌സ്‌പ്രസ്‌ (16128), നാഗർകോവിൽ ജങ്‌ഷൻ-മുംബൈ സിഎസ്‌എംടി എക്‌സ്‌പ്രസ്‌ (16340) എന്നിവ തെങ്കാശി ജങ്‌ഷൻ വഴിയായിരിക്കും.