ജിമെയിലില്‍ എഐ ഫീച്ചറുകള്‍

ജിമെയിലിന്‍റെ മൊബൈൽ ആപ്പില്‍ എഐ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തി ഗൂഗിൾ. ജിമെയിലിലെ സെർച്ച് കൂടുതൽ കൃതൃതയുള്ളതാകാൻ ഇത് സഹായിക്കും. മൊബൈലിൽ ജിമെയിൽ ഉപയോഗിക്കുന്നവർ ആപ്പിൽ പഴയ മെസെജോ, അറ്റാച്ച്മെന്‍റുകളോ സെർച്ച് ചെയ്താൽ വൈകാതെ ‘ടോപ്പ് റിസള്‍ട്ട്സ്’ എന്ന സെക്ഷൻ കാണാനാകും.

മെഷീൻ ലേണിങ് മോഡലുകൾ ഉപയോഗിച്ചാണ് ടോപ്പ് റിസൾട്ട്സ് തയ്യാറാക്കുന്നത്. ഉപയോക്താക്കൾ എന്താണ് തിരയുന്നതെന്ന് മനസിലാക്കുകയും അതുമായി ബന്ധപ്പെട്ട പഴയതും പുതിയതുമായ ഇമെയിലുകൾ ലഭ്യമാക്കികൊണ്ട് അറ്റാച്ച് ചെയ്ത ഫയൽ വേഗത്തിൽ കണ്ടുപിടിക്കാനും പുതിയ സംവിധാനം സഹായിക്കും.

ക്ലയന്‍റ് സൈഡ് എൻക്രിപ്ഷൻ എന്ന് ഗൂഗിൾ വിശേഷിപ്പിക്കുന്ന ഫീച്ചറിനെ കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ഗൂഗിൾ പരിചയപ്പെടുത്തിയത്. ഇമെയിൽ ബോഡിയിലെ സെൻസിറ്റീവ് ഡാറ്റയും മറ്റും ഗൂഗിൾ സെർവറുകൾക്ക് വ്യക്തമല്ലാത്ത രീതിയിലുള്ള അറ്റാച്ച്‌മെന്‍റുകളാക്കി മാറ്റുമെന്നും ഗൂഗിൾ പറയുന്നു. എൻക്രിപ്ഷൻ കീകളിൽ നിയന്ത്രണം നിലനിർത്താനും ആ കീകൾ ആക്സസ് ചെയ്യുന്നതിനുള്ള ഐഡന്‍റിറ്റി സേവനത്തിനും ഇത് ഉപഭോക്താക്കളെ സഹായിക്കും.

ക്ലയന്‍റ് സൈഡ് എൻക്രിപ്ഷൻ നിങ്ങളുടെ ഡാറ്റയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാൻ സഹായിക്കുന്നു. ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഡോക്‌സ്, ഷീറ്റുകൾ, സ്ലൈഡുകൾ, ഗൂഗിൾ മീറ്റ്, ഗൂഗിൾ കലണ്ടർ (ബീറ്റ) എന്നിവയ്‌ക്കായി ഇതിനകം തന്നെ ക്ലയന്‍റ് സൈഡ് എൻക്രിപ്ഷൻ ഗൂഗിൾ ലഭ്യമാക്കുന്നുണ്ട്.