ലോട്ടറിയടിച്ച് പലതവണയായി ചെറിയ സമ്മാനങ്ങള്‍ കിട്ടുന്നവരില്‍ നിന്ന് നികുതി ഈടാക്കി തുടങ്ങി. ഒരു വര്‍ഷം പലതവണയായി 10000 രൂപയ്ക്കു മുകളില്‍ സമ്മാനം ലഭിക്കുന്നവരില്‍ നിന്നാണ് നികുതി (ടിഡിഎസ്) ഈടാക്കുന്നത്. 30% നികുതിയാണ് പിടിക്കുന്നത്.
ആദായനികുതി നിയമം 2023 പ്രകാരമാണ് നടപടി. നേരത്തേ, 10000 രൂപയ്ക്കു മുകളിലുള്ള സമ്മാനത്തിനു മാത്രമായിരുന്നു നികുതി ഈടാക്കിയിരുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് നികുതി ഈടാക്കാൻ തീരുമാനിച്ചത്.
പലതവണയായി ചെറുസമ്മാനങ്ങള്‍ കിട്ടുന്നവരിലൂടെയുള്ള നികുതിച്ചോര്‍ച്ച തടയാനാണ് ഇത്. കേരളത്തില്‍ ഒരു മാസം വൈകി മേയ് മുതലാണ് ഇതു നടപ്പാക്കിയത്. ലോട്ടറി ഓഫീസുകളില്‍ സമ്മാനാര്‍ഹമായ ടിക്കറ്റുമായി എത്തി സമ്മാനം കൈപ്പറ്റുന്നവരില്‍ നിന്ന് ആദ്യഘട്ടത്തില്‍ നികുതി ഈടാക്കാനാണ് തീരുമാനം.