ഗൂഗിള്‍ പേയിലൂടെ സിബില്‍ സ്‌കോര്‍ പരിശോധിക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള യുപിഐ പേയ്‌മെന്റ് പ്ലാറ്റ്ഫോമാണ് ഗൂഗിള്‍ പേ. ഉപയോക്താക്കള്‍ക്ക് സിബില്‍ സ്‌കോര്‍ എളുപ്പത്തില്‍ പരിശോധിക്കാനുള്ള ഒരു ഫീച്ചര്‍ ഗൂഗിള്‍ പേയില്‍ എത്തിച്ചേര്‍ന്നിട്ട് നാളുകളായി. വായ്പ തിരിച്ചടയ്ക്കാനുള്ള ഉപയോക്താക്കളുടെ ശേഷിയെ വായ്പനല്‍കുന്നവര്‍ വിലയിരുത്തുന്നത് നിങ്ങളുടെ സിബില്‍ സ്‌കോര്‍ അടിസ്ഥാനമാക്കിയാണ്. അതിനാല്‍ തന്നെ ഇത് അറിയുകയെന്നത് ഏറെ അത്യാവശ്യമായ കാര്യവുമാണ്. ഈ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാമെന്ന് നമ്മുക്കൊന്ന് നോക്കാം.

ഗൂഗിള്‍ പേയില്‍ സിബില്‍ സ്‌കോര്‍ നോക്കാന്‍ ആപ്പ് ഓപ്പണ്‍ ആക്കി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. അവിടെ ചെക്ക് യുവര്‍ സിബില്‍ സ്‌കോര്‍ അറ്റ് നോ കോസ്റ്റ് എന്നു കാണാന്‍ സാധിക്കും. അതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന ടാബില്‍ നിങ്ങളുടെ പാന്‍ നമ്പര്‍ നല്‍കുകയും തുടര്‍ന്ന് ആവശ്യമായ വിശദാംശങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ സിബില്‍ സ്‌കോര്‍ ലഭ്യമാകുന്നതാണ്.