Skip to content
നമ്മുടെ നാട്
നമ്മുടെ നാട്
  • Latest News
    • Local News
  • Education
  • Career
  • Technology
  • Entertainment News
  • Sports
  • Business
  • Join Nammudenadu Whatsapp Groups
നമ്മുടെ നാട്

13 വയസിന് താഴെയുള്ള കുട്ടികള്‍ക്കും വാട്‌സ്ആപ്പ്, അക്കൗണ്ടിന്‍റെ നിയന്ത്രണം മാതാപിതാക്കള്‍ക്ക്, പുത്തന്‍ ഫീച്ചറുമായി വാട്സ്ആപ്പ്

Posted on 12 March 202612 March 2026 by Web Desk

ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് 13 വയസിന് താഴെയുള്ള കുട്ടികൾക്കായി ‘പാരന്‍റ് മാനേജ് അക്കൗണ്ട്സ്’ എന്ന പ്രത്യേക അക്കൗണ്ട് സംവിധാനം അവതരിപ്പിച്ചിരിക്കുന്നു. ഈ സംവിധാനം വരുന്ന മാസങ്ങളിലായി ഘട്ടംഘട്ടമായി ഉപയോക്താക്കൾക്ക് ലഭ്യമാക്കും.

വാട്‌സ്ആപ്പ് ‘പാരന്‍റ് മാനേജ് അക്കൗണ്ട്സ്

കുടുംബങ്ങളുടെയും സൈബര്‍ സുരക്ഷാ വിദഗ്‌ധരുടെയും അഭിപ്രായങ്ങൾ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്‌തതാണ് ഈ പുതിയ സംവിധാനം എന്ന് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനിയായ വാട്‌സ്ആപ്പ് പാരന്‍റ് മാനേജ് അക്കൗണ്ടുകൾപുറത്തിറക്കിക്കൊണ്ടുള്ള ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. മെസേജിംഗ് പ്ലാറ്റ്ഫോം ഉപയോഗിക്കാൻ തുടങ്ങുന്ന പ്രീ-ടീൻ കുട്ടികൾക്ക് കൂടുതൽ സുരക്ഷിതവും നിയന്ത്രിതവുമായ ഡിജിറ്റൽ അന്തരീക്ഷം ഒരുക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യമെന്ന് വാട്‌സ്ആപ്പ് അധൃകൃതര്‍ പറയുന്നു.

പാരന്‍റ് മാനേജ്‍ഡ് അക്കൗണ്ടുകൾ സാധാരണ വാട്‍സ്ആപ്പ് അക്കൗണ്ടുകളേക്കാൾ കൂടുതൽ കർശനമായ സ്വകാര്യതാ സെറ്റിംഗ്‍സുകളോടെയാണ് പ്രവർത്തിക്കുക. കുട്ടികളുടെ അക്കൗണ്ട് മാതാപിതാക്കളോ രക്ഷിതാക്കളോ തന്നെ സൃഷ്‌ടിക്കുകയും നിയന്ത്രിക്കുകയുമാണ് ചെയ്യേണ്ടത്. കൂടാതെ, കുട്ടിയുടെ അക്കൗണ്ട് മാതാപിതാക്കളുടെ വാട്‌സ്ആപ്പ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കും. ഇതിലൂടെ കുട്ടികളുടെ ആശയവിനിമയ പ്രവർത്തനങ്ങൾ മാതാപിതാക്കൾക്ക് കൂടുതൽ എളുപ്പത്തിൽ നിരീക്ഷിക്കാൻ സാധിക്കും.

ഈ അക്കൗണ്ടുകളിൽ സ്വകാര്യ സന്ദേശങ്ങളും (Private Messaging) വോയിസ് കോളുകളും മാത്രമേ പ്രധാനമായും അനുവദിക്കുകയുള്ളു. അതായത് കുട്ടികൾക്ക് കുടുംബാംഗങ്ങളോടും വിശ്വസനീയരായ കോൺടാക്‌ടുകളോടും മാത്രമാണ് ആശയവിനിമയം നടത്താൻ സാധിക്കുക. കുട്ടി ഏത് ഗ്രൂപ്പുകളിൽ ചേരണമെന്ന് മാതാപിതാക്കൾക്ക് മേൽനോട്ടം വഹിക്കാനും തീരുമാനിക്കാനും കഴിയും.

അതേസമയം, ചില പ്രധാന ഫീച്ചറുകൾ പാരന്‍റ് മാനേജ്‍ഡ് അക്കൗണ്ടുകളിൽ ലഭ്യമല്ല. സ്റ്റാറ്റസ് അപ്‍ഡേറ്റ്, ചാനൽസ്, മെറ്റ എഐ പോലുള്ള ഫീച്ചറുകൾ ഈ അക്കൗണ്ടുകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ വൺ ടു വൺ ചാറ്റുകളിൽ ഡിസപ്പിയറിംഗ് മെസേജ് ഫീച്ചറും ഈ അക്കൗണ്ടുകളിൽ പ്രവർത്തിക്കില്ല. അപരിചിത കോൺടാക്‌ടുകളിൽ നിന്ന് വരുന്ന മെസേജുകൾ സ്വമേധയാ മെസേജ് റിക്വസ്റ്റ് ഫോൾഡറിലേക്ക് മാറ്റപ്പെടും. ഈ ഫോൾഡർ തുറക്കാൻ മാതാപിതാക്കളുടെ പിൻ ആവശ്യമായിരിക്കും. കുട്ടി പുതിയ കോൺടാക്‌ട് ചേർക്കുമ്പോഴും ഒരാളെ ബ്ലോക്ക് ചെയ്യുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്‌താൽ മാതാപിതാക്കൾക്ക് ഉടൻ അറിയിപ്പുകൾ ലഭിക്കും. ഇതിലൂടെ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് അവർക്ക് വ്യക്തമായ ധാരണ ലഭിക്കും.

പാരന്‍റ് മാനേജ്‍ഡ് അക്കൗണ്ടുകൾക്കും വാട്‌സ്ആപ്പ് പ്ലാറ്റ്ഫോമിലെ മറ്റ് അക്കൗണ്ടുകൾ പോലെ തന്നെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംരക്ഷണം ലഭിക്കും. അതിനാൽ വാട്‌സ്ആപ്പ് സംഭാഷണങ്ങൾ സ്വകാര്യതയോടെ തുടരാമെന്ന് കമ്പനി ഉറപ്പുനൽകുന്നു.

Posted Under Latest News Technologyparent manage account WhatsApp whatsapp updations

Post navigation

ഹോർമുസ് കടലിടുക്കിലൂടെ കടന്ന് പോകാൻ 2 ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകി ഇറാൻ

Recent Posts

  • 13 വയസിന് താഴെയുള്ള കുട്ടികള്‍ക്കും വാട്‌സ്ആപ്പ്, അക്കൗണ്ടിന്‍റെ നിയന്ത്രണം മാതാപിതാക്കള്‍ക്ക്, പുത്തന്‍ ഫീച്ചറുമായി വാട്സ്ആപ്പ്
  • ഹോർമുസ് കടലിടുക്കിലൂടെ കടന്ന് പോകാൻ 2 ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകി ഇറാൻ
  • എസ്എൻഡിപി ജനറൽ സെക്രട്ടറി: വെള്ളാപ്പള്ളിയെ അയോഗ്യനാക്കി ഹൈക്കോടതി
  • മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പോയിട്ടുണ്ടോ?
  • Reliance Yousta Vaikom അവതരിപ്പിക്കുന്നു

LATEST NEWS

  • 13 വയസിന് താഴെയുള്ള കുട്ടികള്‍ക്കും വാട്‌സ്ആപ്പ്, അക്കൗണ്ടിന്‍റെ നിയന്ത്രണം മാതാപിതാക്കള്‍ക്ക്, പുത്തന്‍ ഫീച്ചറുമായി വാട്സ്ആപ്പ്
  • ഹോർമുസ് കടലിടുക്കിലൂടെ കടന്ന് പോകാൻ 2 ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകി ഇറാൻ
  • എസ്എൻഡിപി ജനറൽ സെക്രട്ടറി: വെള്ളാപ്പള്ളിയെ അയോഗ്യനാക്കി ഹൈക്കോടതി
  • മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പോയിട്ടുണ്ടോ?
  • Reliance Yousta Vaikom അവതരിപ്പിക്കുന്നു
© നമ്മുടെ നാട് 2026
  • Latest News
    • Local News
  • Education
  • Career
  • Technology
  • Entertainment News
  • Sports
  • Business
  • Join Nammudenadu Whatsapp Groups